x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​​വീ​​ക​​രി​​ക്ക​​പ്പെ​​ട്ട ദേ​​വാ​​ല​​യം ദൈ​​വിക​​സൗ​​ന്ദ​​ര്യ​​ത്തി​​ന്‍റെ അ​​ട​​യാ​​ളം: മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട്

വെബ് ഡെസ്ക്
Published: September 27, 2026 12:31 AM IST | Updated: September 27, 2026 12:31 AM IST

ന​വീ​ക​രി​ച്ച അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ക്കാ​നെ​ത്തി​യ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ ഫൊ​റോ​ന വി​കാ​രി ഫാ. ​

അ​​രു​​വി​​ത്തു​​റ: ന​​വീ​​ക​​രി​​ച്ച അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ് ഫൊ​​റോ​​ന തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ വെ​​ഞ്ച​​രി​​പ്പു​​ക​​ര്‍​മം ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു. അ​​രു​​വി​​ത്തു​​റ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ ന​​വീ​​ക​​ര​​ണം ച​​രി​​ത്ര​​ത്തി​​ല്‍ അ​​പൂ​​ര്‍​വ​​മാ​​യി മാ​​ത്രം സം​​ഭ​​വി​​ക്കു​​ന്ന​​താ​​ണ്. ന​​വീ​​ക​​രി​​ക്ക​​പ്പെ​​ട്ട ദേ​​വാ​​ല​​യം ദൈവിക സൗ​​ന്ദ​​ര്യ​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണെ​​ന്നും മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

പ്രൗ​​ഢ​​മാ​​യ മാ​​ര്‍​ത്തോ​​മ്മ ന​​സ്രാ​​ണി പാ​​ര​​ന്പ​​ര്യം പേ​​റു​​ന്ന ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​മാ​​ണ് അ​​രു​​വി​​ത്തു​​റ​​യി​​ലേ​​ത്. ഉ​​റ​​ങ്ങാ​​ത്ത ച​​രി​​ത്രം ഉ​​ള്‍​ക്കൊ​​ള്ളു​​ന്ന മ​​ണ്ണ്. ന​​വീ​​ക​​രി​​ക്ക​​പ്പെ​​ട്ട ദേ​​വാ​​ല​​യ​​ത്തി​​ലെ സ​​വി​​ശേ​​ഷ​​മാ​​യ മ്യൂ​​റ​​ല്‍ പെ​​യി​​ന്‍റിം​​ഗു​​ക​​ളും ആ​​ന​​വാ​​തി​​ലും ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന വി​​ഷ​​യ​​ങ്ങ​​ളാ​​കു​​മെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30നു ​​ദേ​​വാ​​ല​​യ അ​​ങ്ക​​ണ​​ത്തി​​ലെ​​ത്തി​​യ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നെ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത രീ​​തി​​യി​​ല്‍ ഏ​​ല​​യ്ക്കാ മാ​​ല​​യ​​ണി​​യി​​ച്ചാ​​ണ് ഇ​​ട​​വ​​ക​​ജ​​നം എ​​തി​​രേ​​റ്റ​​ത്.

വെ​​ഞ്ച​​രി​​പ്പി​​നു ശേ​​ഷം രാ​​ത്രി രൂ​​പ​​ത​​യു​​ടെ മു​​ഖ്യ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു. ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ ച​​ട​​ങ്ങി​​ൽ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.

അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് ചെ​​ങ്ങ​​ഴ​​ശേ​​രി​​ല്‍, ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​വേ​​ലി​​ത്ത​​ടം, ഫാ. ​​ജോ​​സ​​ഫ് നെ​​ടു​​നി​​ലം, അ​​രു​​വി​​ത്തു​​റ കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ ഫാ. ​​ബി​​ജു കു​​ന്ന​​യ്ക്കാ​​ട്ട്, പാ​​സ്റ്റ​​റ​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് ഫാ. ​​മാ​​ത്യു ക​​ടൂ​​ക്കു​​ന്നേ​​ല്‍, ഡീ​​ക്ക​​ന്‍ നി​​ബി​​ന്‍ കൊ​​ണ്ടാ​​ട്ടു​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.

രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​ര്‍, ഫൊ​​റോ​​ന വി​​കാ​​രി​​മാ​​ര്‍, മു​​ന്‍ വി​​കാ​​രി​​മാ​​ര്‍, എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ, സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ന്‍ ജ​​യ്ക്‌​​സ് ബി​​ജോ​​യി, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജോ​​ര്‍​ജ് വ​​ട​​ക്കേ​​ല്‍, ആ​​ന്‍​ഡ്രൂ​​സ് തെ​​ക്കേ​​ക്ക​​ണ്ട​​ത്തി​​ല്‍, ജോ​​ര്‍​ജ്കു​​ട്ടി മു​​കാ​​ലി​​ല്‍, അ​​ഡ്വ. ടോം ​​വെ​​ള്ളൂ​​ക്കു​​ന്നേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ ച​​ട​​ങ്ങു​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up