റോണി റോയി
ഗാന്ധിനഗർ: ഗാന്ധിനഗറിൽനിന്ന് 0.91 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലിസും ചേർന്ന് പിടികൂടി.
കാരാപ്പുഴ തിരുവാതുക്കൽ എരുത്തിക്കാപ്പറമ്പിൽ റോണി റോയി (24) യെയാണ് ഗാന്ധിനഗർ എസ്എച്ച്ഒ ജെർളിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാരാപ്പുഴ കേന്ദ്രീകരിച്ച് ജില്ലയിൽ കഞ്ചാവും ലഹരിമരുന്നുകളും വിതരണം ചെയ്യുന്ന ബാദുഷ എന്നയാളുടെ സംഘത്തിൽപ്പെട്ടയാളാണ് റോണിയെന്ന് ജില്ലാ പൊലിസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews arrested