ആല്‍ഫാ പാലിയേറ്റീവ് കെയര്‍ കുട്ടനാട് സെന്ററിന് തലവടിയില്‍ നിര്‍മിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു.
എടത്വ: ടൂറിസം പദ്ധതികളുമായി ബന്ധപ്പെടുത്തി എസി കനാലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് എസി കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം.
2018 മുതല്‍ സംരക്ഷണ സമിതി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ കനാലില്‍ സൗന്ദര്യവത്കരണം നടത്തി സ്വദേശ, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ടൂറിസം വകുപ്പുകളുടെ നീക്കം കുട്ടനാടിന് ഏറെ നേട്ടമുണ്ടാക്കും.
ഈ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ കുട്ടനാടിന്റെ മധ്യഭാഗത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും, നിലവിലുള്ള എസി റോഡ് സംരക്ഷിക്കാനും സാധിക്കും. വെള്ളപ്പൊക്ക നിയന്ത്രണത്തിനും, ടൂറിസം മേഖലയുടെ വികസനത്തിനും എസി കനാല്‍ പള്ളാത്തുരുത്തിയിലേക്ക് പൂര്‍ണമായും തുറന്നാല്‍ മാത്രമേ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
ജനറല്‍ കണ്‍വീനര്‍ അലക്സാണ്ടര്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ച സമ്മേളനം ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം ഉദ്ഘാടനം ചെയ്തു.
എ.കെ. സോമനാഥ്, കെ.ജെ. ജെയിംസ് കൊച്ചുകുന്നേല്‍, അപ്പച്ചന്‍കുട്ടി ആശാപറമ്പ്, മുട്ടാര്‍ സുരേന്ദ്രന്, സൈനോ തോമസ് മൂക്കോടി, സണ്ണിച്ചന് കണ്ടത്തിപ്പറമ്പില്‍, ലാലിച്ചന്‍ തുരുത്തേല്‍, സണ്ണിച്ചന് കക്കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews