കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ ലാസിം സംഘടനയുമായി സഹകരിച്ച് ലഭ്യമാക്കിയ തയ്യല്‍ മെഷീന് യൂണിറ്റുകളുടെ വിതരണോദ്ഘാടനം സ്പീക്കര്‍ ത
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലാസിം സംഘടനയുടെ സഹകരണത്തോടെ തയ്യല്‍ മെഷീന് യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഷീന് യൂണിറ്റുകളുടെ വിതരണോദ്ഘാടനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിം അലക്സ് അധ്യക്ഷത വഹിച്ചു.
കോട്ടയം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഡി. ജയരാജ്, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ബെസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews distributed