x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ​ളു​രു​വി​ല്‍നി​ന്ന് കാ​ണാ​താ​യ താ​നൂ​ര്‍ സ്വ​ദേ​ശിയെ നാ​ഗ്പൂ​രി​ല്‍നി​ന്ന് ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 13, 2026 02:06 AM IST | Updated: August 13, 2026 02:06 AM IST

പ്രതീകാത്മക ചിത്രം

താ​നൂ​ര്‍: ന​ഴ്സിം​ഗ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ന്‍ ബം​ഗ​ളു​രു​വി​ല്‍ പോ​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ താ​നൂ​ര്‍ സ്വ​ദേ​ശി ഇം​തി​യാ​സി​നെ നാ​ഗ്പൂ​രി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം താ​നൂ​ര്‍ ഡി​വൈ​എ​സ്പി സു​നി​ല്‍ പു​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം നാ​ഗ്പൂ​രി​ല്‍​നി​ന്ന് യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് വൈ​കീ​ട്ടാ​ണ് ഇം​തി​യാ​സ് നാ​ട്ടി​ല്‍​നി​ന്ന് ബെം​ഗ​ളു​രു​വി​ലേ​ക്ക് പോ​യ​ത്. ഏ​ഴി​ന് രാ​വി​ലെ അ​വി​ടെ​യെ​ത്തി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​താ​യ​ത്. ഇ​തോ​ടെ വീ​ട്ടു​കാ​ര്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ പ​ഠി​ക്കു​ന്ന ഇം​തി​യാ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​ത്.

മൊ​ബൈ​ല്‍ ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇം​തി​യാ​സ് ക​ര്‍​ണാ​ട​ക​യി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഫോ​ണ്‍ ഓ​ഫാ​യി. അ​തി​നി​ട​യി​ല്‍ നാ​ഗ്പൂ​രി​ല്‍​നി​ന്ന് ഇം​തി​യാ​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്വി​ഗി​യി​ല്‍ ഭ​ക്ഷ​ണം ബു​ക്ക് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ‌്ട്ര പൊ​ലി​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് താ​നൂ​ര്‍ പൊ​ലി​സ് നേ​രി​ട്ട് നാ​ഗ്പൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. നാ​ഗ്പൂ​രി​ലെ ഒ​രു അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ യു​വാ​വ് ഉ​ണ്ടെ​ന്ന് പൊ​ലി​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക സ​ഹാ​യ​വും പൊ​ലി​സ് തേ​ടി. തു​ട​ർ​ന്ന് അ​വി​ടെ​യെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇം​തി​യാ​സു​മാ​യി പോ​ലീ​സ് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​തി​ന്‍റെ ല​ക്ഷ്യം, ഫോ​ണ്‍ ഓ​ഫ് ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം, നാ​ഗ്പൂ​രി​ല്‍ എ​ങ്ങ​നെ​യെ​ത്തി, ആ​രെ​ങ്കി​ലും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

താ​നൂ​ര്‍ എ​സ്ഐ എ​സ്.​സി​ദ്ധാ​ര്‍​ഥ്. സി​പി​ഒ ആ​രോ​മ​ല്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvisesham DistrictNews DeepikaNews missing

Recent News

Corehub Up