കുഞ്ഞിരാമൻ മണിയാണി
ഭീമനടി: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾ നിർവഹിക്കാനുള്ള ചുമതല വരക്കാട് അമ്പാടിബസാർ സ്വദേശി കുഞ്ഞിരാമൻ മണിയാണിക്ക്. ചെങ്കല്ല് ചെത്തിമിനുക്കിയാണ് നിർമാണം. മലയോരത്തെ നിരവധി ക്ഷേത്രങ്ങളുടെ നിർമാണ പ്രവൃത്തികൾ നിർവഹിച്ചിട്ടുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയുടെ വകയായി ലഭിക്കുന്ന 13 കോടിയോളം രൂപ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയതിനു ശേഷം കുഞ്ഞിരാമൻ മണിയാണി പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ദിലീപ് മണിയാണി, സുരേന്ദ്രൻ മേലാശാരി, ദാമോദരൻ ആശാരി, ബാലകൃഷ്ണൻ ആശാരി എന്നിവരും സംഘത്തിലുണ്ട്. ഒരു വർഷം കൊണ്ട് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.