പ്രതീകാത്മക ചിത്രം
തൊടുപുഴ: കരിമണ്ണൂര്‍ നവജ്യോതി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ജൂബിലി സമ്മേളനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് ആരോഗ്യ സെമിനാര്‍ നടക്കും. മൂന്നിനു നടക്കുന്ന പൊതുസമ്മേളനംചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോയി തോമസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍ ഡയറക്ടറി പ്രകാശനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സ് ജോണ്‍ മെമന്റോ വിതരണം ചെയ്യും.
25 വര്‍ഷം പൂര്‍ത്തിയാക്കിയ നാലംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. പഞ്ചായത്തംഗം ജോസ്മി സോജന്, ജോയി ജോസഫ്, പി.എന്‍. മുരളീധരന്‍നായര്‍, എന്‍.സി. ജോസഫ്, ജോസ് മാത്യു, സോമി തോമസ്, പി.ടി. ചാക്കോ, എം.ജെ. ജോസ്, എന്‍.എ. ജയിംസ്, മാത്യു തോമസ് എന്നിവര്‍ പ്രസംഗിക്കും. പന്നൂര് നവജ്യോതി ലൈബ്രറി, പാഴൂക്കര നവഭാരത് ചില്‍ഡ്രന്‍സ് ലൈബ്രറി എന്നിവ നവജ്യോതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജോയി തോമസ്, സെക്രട്ടറി മാത്യൂസ് തോമസ്, ട്രഷറര്‍ എന്‍. സൈലേഷ്, എന്‍.എ. ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews