x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 01:25 AM IST | Updated: August 7, 2026 01:25 AM IST

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി സംഘടിപ്പിച്ച വി​ദ്യ​ാഭ്യാ​സ സെ​മി​നാ​ർ ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച വി​ദ്യ​ഭ്യാ​സ സെ​മി​നാ​ർ അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. വി.​പി. ജ​ഗ​തി​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​കെ.​എ​ൽ. ഗീ​ത, ഡോ. ​ജ്യോ​തി​ല​ക്ഷ്മി, ഡോ. ​ഇ​ന്ദു ജി. ​ദാ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ഡ്വ. ല​ക്ഷ്മി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സി. ​സാ​ബു, എ​സ്.​എ​സ്. ബി​ജു, എം. ​ശ്രീ​കേ​ശ്, ലി​സി വി​ജ​യ​ൻ, സ​ബീ​നാ​ബീ​വി, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്. കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എ.​കെ. അ​ഖി​ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Local News

Recent News

Corehub Up