x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശസ്ത്രക്രിയയ്ക്കുശേഷം മുറിവിൽ സൂചി കുടുങ്ങി; രണ്ട് മാസം വേദന സഹിച്ച രോഗി സ്വയം ഊരിയെടുത്തു


Published: June 24, 2026 05:01 AM IST | Updated: June 24, 2026 05:01 AM IST

അ​ടൂ​ർ: ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മു​റി​വി​നു​ള്ളി​ൽ കു​ടു​ങ്ങി​യി​രു​ന്ന സൂ​ചി ര​ണ്ടു​മാ​സം വേ​ദ​ന സ​ഹി​ച്ച രോ​ഗി ഒ​ടു​വി​ൽ വീ​ട്ടി​ലി​രു​ന്ന് സ്വ​യം വ​ലി​ച്ചൂ​രി​യെ​ടു​ത്തു. മാ​ഞ്ഞാ​ലി സ്നേ​ഹാ​ല​യ​ത്തി​ൽ സ​ബി​ൻ (42) ആ​ണ് പ​രാ​തി​ക്കാ​ര​ൻ.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11ന് ​വാ​ഹ​നാ​പ​ക​ട​ത്തേ തു​ട​ർ​ന്ന് വ​ല​ത് ക​ണ​ങ്കാ​ൽ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ബി​ൻ, ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മു​റി​വ് ഡ്ര​സ് ചെ​യ്യു​ന്ന​തി​നാ​യി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് സ​ബി​ൻ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​യ്ക്കു പി​ന്നാ​ലെ മു​ത​ൽ മു​റി​വി​ൽ തു​ട​ർ​ച്ച​യാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മു​റി​വി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു​നി​ന്ന ഭാ​ഗം തു​ന്ന​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ 10ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ഴും ഇ​തു​സം​ബ​ന്ധി​ച്ച് ഡോ​ക്ട​റോ​ടു പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​തി​നേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മു​റി​വി​നു​ള്ളി​ൽ എ​ന്തോ അ​വ​ശേ​ഷി​ക്കു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ​തി​നേ തു​ട​ർ​ന്ന് ഡോ​ക്ട​ർ എ​ക്‌​സ്-​റേ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ എ​ക്‌​സ്-​റേ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഡോ​ക്ട​റെ കാ​ണാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​വും മു​റി​വി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നേ തു​ട​ർ​ന്ന് ഭാ​ഗം അ​മ​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ നീ​ല നി​റ​ത്തി​ലു​ള്ള സൂ​ചി​യു​ടെ അ​ടി​ഭാ​ഗം പു​റ​ത്തേ​ക്ക് തെ​ളി​ഞ്ഞു​വ​ന്ന​താ​യി സ​ബി​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് സൂ​ചി സ്വ​യം വ​ലി​ച്ചെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ചി​കി​ത്സ തേ​ടു​ന്ന​തി​നൊ​പ്പം സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കു​മെ​ന്നും സ​ബി​ൻ അ​റി​യി​ച്ചു.

Tags : nattu vishesham Needle stuck wound after surgery

Recent News

Corehub Up