x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ഹ്റു​ട്രോ​ഫി ത​ന​ത് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗം: മന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: July 4, 2026 10:04 PM IST | Updated: July 4, 2026 10:04 PM IST

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ന​മ്മു​ടെ ത​ന​ത് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​വും ആ​ല​പ്പു​ഴ​യു​ടെ വി​കാ​ര​വു​മാ​ണെ​ന്നും ഈ ​വ​ർ​ഷ​ത്തെ വ​ള്ളം​ക​ളി വ​ലി​യ വി​ജ​യ​മാ​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ള്ളം​ക​ളി എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന മ​ഹ​ത്താ​യ കാ​യി​ക വി​നോ​ദ​മാ​ണ്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ഓ​ർ​മകൂ​ടി പു​തു​ക്കു​ന്നു​ണ്ട് ന​മ്മു​ടെ നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി. അ​തു​കൊ​ണ്ട് കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ വ​ള്ളം​ക​ളി​യെ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​വും ആ​ക​ർ​ഷ​ക​വു​മാ​ക്കാ​നാ​വ​ണം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​ന്ന നി​ല​ക്ക് വ​ള്ളം​ക​ളി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പി​ന്തു​ണ​യും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ള്ളം​ക​ളി വേ​ദി​യും സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ൽ ഒ​രു​ക്കു​ന്ന​തി​ന് ഈ ​ജോ​ലി​ക​ൾ ടെ​ൻ​ഡ​ർ ചെ​യ്ത് പ്ര​ഫ​ഷ​ണ​ൽ ഇ​വ​ന്‍റ് മാ​നേജ്മെന്‍റ് ക​മ്പ​നി​ക്ക് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​യു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പെ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, എ.​എ. ഷു​ക്കൂ​ർ, സി.​കെ. സ​ദാ​ശി​വ​ൻ, എ​ഡി​എം സി. ​പ്രേം​ജി, ഡെ​പ്യൂ​ട്ടി ക​ള​ക്ടും ആ​ർ​ഡി​ഒ ഇ​ൻ​ചാ​ർ​ജു​മാ​യ എം.​ജെ. മോ​ബി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​ജ​യാ​ന​ന്ദ്, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​എ​സ്. വി​നോ​ദ്, ഡെ​പ്യൂ​ട്ടി പോ​ലീ​സ് സു​പ്ര​ണ്ട് ജി. ​മു​കേ​ഷ്, ചു​ണ്ട​ൻ​വ​ള്ളം ഉ​ട​മ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. കു​റു​പ്പ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ഹ്റു​ട്രോ​ഫി; ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്നുമു​ത​ൽ

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്നുമു​ത​ൽ 10 വ​രെ ന​ട​ത്തും. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നെ​ഹ്റു​പ​വ​ലി​യ​നി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും പ​വ​ലി​യ​നി​ലെ ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്മി​റ്റി അ​റി​യി​ച്ചു.
പ​ന്ത​ൽ കാ​ൽ​നാ​ട്ട് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ന​ട​ത്തും. കാ​പ്റ്റ​ൻ​സ് ക്ലി​നി​ക് 11ന് ​സം​ഘ​ടി​പ്പി​ക്കും. വ​ള്ളം​ക​ളി സ്പോ​ൺ​സ​ർ​ഷി​പ്പി​ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കും. 3.5-4 കോ​ടി രൂ​പ​യാ​ണ് സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 10 ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ വ​ഴി​യും എ​സ്ബി​ഐ, ഫെ​ഡ​റ​ൽ​ബാ​ങ്ക്, ഗ്രാ​മീ​ൺ​ബാ​ങ്ക് എ​ന്നി​വ വ​ഴി ഓ​ൺ​ലൈ​നാ​യും ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തും. വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ഓ​ഗ​സ്റ്റ് 18 നും ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ 18,19, 20 തീ​യ​തി​ക​ളി​ലും സം​ഘ​ടി​പ്പി​ക്കും.

 

 

Tags : Nattuvishesham District news

Recent News

Corehub Up