x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സോ​ൺ സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി നേ​താ​ജി ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ

വെബ് ഡെസ്ക്
Published: September 16, 2026 11:20 PM IST | Updated: September 16, 2026 11:20 PM IST

ഓ​സോ​ൺ സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി പ്ര​മാ​ടം നേ​താ​ജി സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണം.

പ്ര​മാ​ടം: നേ​താ​ജി ഹൈ​സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​സോ​ൺ ദി​നാ​ച​ര​ണം ന​ട​ത്തി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ​യും ഓ​സോ​ൺ പാ​ളി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ യോ​ഗം ചേ​ർ​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​ത് അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഓ​സോ​ൺ പാ​ളി​ക്ക് ത​ക​രാ​റു​ണ്ടാ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന് കു​ട്ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടു​കാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ചു.

പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ വീ​ടു​ക​ൾ​ക്ക് സ​മീ​പം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന സ​ന്ദേ​ശം നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും കു​ട്ടി​ക​ൾ പ്ര​ച​രി​പ്പി​ച്ചു.

Tags : District News Nattuvishesham Netaji High School students ozone protection

Recent News

Corehub Up