സെന്റ് മേരീസ് ഐടിഐയിൽ പുതിയ അധ്യയനവർഷത്തിന്റെ ഉദ്ഘാടനം ജനറൽ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ലിഡിയ ജോൺസ് നിർവഹിക്കുന്നു.
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ ഐടിഐ വിഭാഗത്തിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി. ജനറൽ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ലിഡിയ ജോൺസ് ഉദ്ഘാടനം ചെയ്തു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. മെൽവിൻ ചിറമൽ, ഐടിഐ പ്രിൻസിപ്പൽ ജോൺ ശെൽവരാജ്, ഇൻസ്ട്രക്ടർ ജോബിൻ ജോസ്, വിദ്യാർഥി പ്രതിനിധി അശ്വിൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews