x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ക​റ്റാ​മ​റൈ​ന്‍ ബോ​ട്ടെ​ത്തി: കു​രീ​പ്പു​ഴ, സാ​മ്പ്രാ​ണി​ക്കോ​ടി ഫെ​റി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: August 16, 2026 11:09 PM IST | Updated: August 16, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ താ​ത്കാ​ലി​ക പാ​ല​ത്തി​ല്‍ മൂ​ന്നാ​ഴ്ച​യാ​യി കു​ടു​ങ്ങി​ക്കി​ട​ന്ന പു​തി​യ ക​റ്റാ​മ​റൈ​ന്‍ ബോ​ട്ട് കൊ​ല്ല​ത്തെ​ത്തി. പു​തി​യ ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ക​രീ​പ്പു​ഴ, സാ​മ്പ്രാ​ണി​ക്കോ​ടി ഫെ​റി സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും.

മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ഫെ​റി സ​ര്‍​വീ​സി​നാ​യി പു​തി​യ ബോ​ട്ട് അ​നു​വ​ദി​ച്ച​ത്.

പെ​രു​മ​ണ്‍ പാ​ലം നി​ര്‍​മ്മാ​ണ​ത്തി​നാ​യി ബോ​ട്ട് കൊ​ണ്ടു​വ​രാ​ന്‍ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ താ​ത്കാ​ലി​ക പാ​ലം ഉ​യ​ര്‍​ത്തു​ന്ന​തി​ന് ക​രാ​ര്‍ ക​മ്പ​നി ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന് ര​ണ്ട് ല​ക്ഷം രൂ​പ കെ​ട്ടി​വ​ച്ചി​രു​ന്നു. ക​രാ​ര്‍ ക​മ്പ​നി​യു​ടെ ബോ​ട്ട് ക​ട​ത്തി​വി​ടാ​ന്‍ പാ​ലം ഉ​യ​ര്‍​ത്തി​യ സ​മ​യ​ത്ത് പു​തി​യ ക​റ്റാ​മ​റൈ​ന്‍ ബോ​ട്ടും പാ​ല​ത്തി​ന് അ​ടി​യി​ലൂ​ടെ ക​ട​ത്തു​ക​യാ​യി​രു​ന്നു. നൂ​റ് സീ​റ്റു​ക​ളു​ള്ള​താ​ണ് പു​തി​യ ബോ​ട്ട്.

കു​രീ​പ്പു​ഴ ഭാ​ഗ​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ കൊ​ല്ല​ത്തേ​ക്ക് വ​രാ​നും മ​ട​ങ്ങാ​നും ആ​ശ്ര​യി​ച്ചി​രു​ന്ന സ​ര്‍​വീ​സാ​ണ് കൊ​ല്ലം-​കു​രീ​പ്പു​ഴ സാ​മ്പ്രാ​ണി​ക്കോ​ടി ഫെ​റി.
രാ​വി​ലെ 5.30 മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​ണ് സ​ര്‍​വീ​സ്. അ​തി​ന് പു​റ​മേ സാ​മ്പ്രാ​ണി​ക്കോ​ടി​യി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ കൊ​ല്ല​ത്ത്‌​നി​ന്ന് അ​വി​ടെ​യെ​ത്താം.

പ​ഴ​യ ബോ​ട്ട് ത​ക​രാ​റി​ലാ​യി സ​ര്‍​വീ​സ് നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​ത്ത സ്വ​കാ​ര്യ ക​ട​ത്തു​വ​ള്ള​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Boat

Recent News

Corehub Up