ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർത്തലയിൽ പുതിയ ഭരണസംവിധാനം നിലവിൽ വന്നു. ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഫാ. ആൻസിൽ മൈപ്പാൻ ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജിനു ചെത്തിമറ്റം അസി. എക്സിക്യൂട്ടീവ് ഡയറക്ടറായും ചുമതലയേറ്റു.
കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ഭാഷാ വിഭാഗത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് മെംബറാണ് ഫാ. ഡോ. ബെന്നി ജോൺ. ആലുവ ഭാരത മാതാ കോളജിന്റെ ഡയറക്ടറും പ്രിൻസിപ്പളുമായിരുന്നു. പുതിയ ഭരണനേതൃത്വം ചുമതലയേറ്റതോടെ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർത്തലയിൽ അക്കാദമിക്, ഗവേഷണ, സഹപാഠ്യമേഖലകളിൽ കൂടുതൽ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. കോളജില്‍ നടന്ന ചടങ്ങില്‍ ചേർത്തല ഫോറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ പുതിയ അംഗങ്ങളെ സ്വീകരിച്ചു.
പ്രിൻസിപ്പൽ ഡോ. ബിജി പി. തോമസ് ആശംസകൾ നേർന്നു. ഫാ. ആൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ എന്നിവർ പ്രസംഗിച്ചു.