x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു; മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രേ പ​രാ​തി

വെബ് ഡെസ്ക്
Published: August 13, 2026 01:43 AM IST | Updated: August 13, 2026 01:43 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൈ ​ഒ​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രേ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം. മേ​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍-​രാ​ഖി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന്‍റെ കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഈ ​മാ​സം ആ​റി​നാ​യി​രു​ന്നു പ്ര​സ​വം.

പ്ര​സ​വ​ത്തി​ന് ശേ​ഷം കു​ഞ്ഞി​ന്‍റെ ഇ​ട​തു​കൈ​യു​ടെ തോ​ളി​ന് പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് എ​ന്‍​ഐ​സി​യു യൂ​ണി​റ്റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു​വെ​ന്നും തു​ട​ര്‍​ചി​കി​ത്സ​യി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി.

ഓ​ര്‍​ത്തോ വി​ഭാ​ഗം ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് ബാ​ന്‍​ഡേ​ജ് ചു​റ്റി. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്ത് ഡോ​ക്ട​ര്‍ എ​ത്തി​യി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം. ര​ക്ഷി​താ​ക്ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

Tags : Nattuvisesham DistrictNews DeepikaNews Newborn baby

Recent News

Corehub Up