x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി പി​ല്‍​ഗ്രിം സെ​ന്‍റ​റി​ൽ ന​വീ​ക​ര​ണോ​ദ്ഘാ​ട​നം


Published: March 3, 2026 12:53 AM IST | Updated: March 3, 2026 12:53 AM IST

എ​രു​മേ​ലി: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ എ​രു​മേ​ലി കൊ​ര​ട്ടി പാ​ല​ത്തി​നു സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന പി​ല്‍​ഗ്രിം അ​മി​നി​റ്റി സെ​ന്‍റ​റി​ൽ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വി​പുലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ടൂ​റി​സം​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ജി. സു​ര്യ​ക​ല, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എ​ച്ച്. നാ​സ​റു​ദീ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്ണ്‍ ഷെ​മീ​ന ല​ത്തീ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ടൂ​റി​സം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത പ​ദ്ധ​തി​യി​ലൂ​ടെ 1.65 കോ​ടി രൂ​പ​യു​ടെ ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പി​ല്‍​ഗ്രിം അ​മി​നി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സെ​ന്‍റ​റി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും റോ​ഡി​ന്‍റെ​യും പു​ന​ര്‍​നി​ര്‍​മാ​ണ​മ​ട​ക്കം 99,95,000 രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 2022ല്‍ ​പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

ടോ​യ്‌​ല​റ്റു​ക​ളു​ടെ​യും ഡോ​ര്‍​മി​റ്റ​റി​ക​ളു​ടെ​യും ന​വീ​ക​ര​ണ​മാ​ണ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. അ​മി​നി​റ്റി സെ​ന്‍റ​റി​ല്‍ എ​ട്ടു മു​റി​ക​ളു​ള്ള മെ​യി​ന്‍ ബ്ലോ​ക്ക്, ഡോ​ര്‍​മി​റ്റ​റി​ക​ള്‍, കാ​ന്‍റീ​ന്‍ ബ്ലോ​ക്ക്, മി​നി ഹാ​ള്‍, ഓ​പ്പ​ണ്‍ ബാ​ത്ത് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ജി​ല്ലാ ടൂറി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ളത്.

Tags : nattu vishesham Newcomers' Inauguration

Recent News

Corehub Up