x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഴയിലേക്ക് കാര്‍ മറിഞ്ഞ് നവവരന്‍ മരിച്ചു

വെബ് ഡെസ്ക്
Published: September 26, 2026 11:33 PM IST | Updated: September 26, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

ഉ​പ്പു​ത​റ: ചി​ന്നാ​ര്‍ പു​ഴ​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞ് ന​വ വ​ര​ന്‍ മ​രി​ച്ചു. നാ​ലു പേ​ര്‍ക്ക് പ​രു​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ വ​ട​ക്ക​ട​ത്ത് കാ​വ് അ​ഭി​ഷേ​കം വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് എ​സ്. നാ​യ​ര്‍ (28) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ കാ​വ്യ, സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​റാം, അ​പ്‌​സ എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​ക്കാ​നം- ക​ട്ട​പ്പ​ന മ​ല​യോ​ര ഹൈ​വേ​യി​ല്‍ ചി​ന്നാ​ര്‍ നാ​ലാം​മൈ​ലി​ല്‍ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ഹ​ളം കേ​ട്ട​ത്തി​യ നാ​ട്ടു​കാ​റാ​ണ് കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ഭി​ഷേ​കി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഭി​ഷ​കി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​രു മാ​സ​മേ ആ​യി​രു​ന്നു​ള്ളു. ഭാ​ര്യ​യ്ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കു​മൊ​പ്പം ഒ​പ്പം ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​ന്‍ വ​ന്ന​താ​യി​രു​ന്നു. കു​ട്ടി​ക്കാ​ന​ത്ത് റി​സോ​ര്‍ട്ടി​ല്‍ മു​റി​യെ​ടു​ത്ത ശേ​ഷം ക​രി​ന്ത​രു​വി​യി​ല്‍ സു​ഹൃ​ത്തി​നെ കൂ​ട്ടാ​ന്‍ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നാ​ലാം മൈ​ലി​ല്‍ പാ​ല​ത്തി​ലേ​ക്കു ക​യ​റും മു​മ്പ് നി​യ​ന്ത്ര​ണം ന​ഷ്ട മാ​യി കാ​ര്‍ പു​ഴ​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു

Tags : Nattuvishesham DistrictNews DeepikaNews dies

Recent News

Corehub Up