x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും


Published: July 4, 2026 10:10 PM IST | Updated: July 4, 2026 10:10 PM IST

വെ​ളി​യ​നാ​ട് ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളിയി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും റെ​ജി ചെ​റി​യാ​ൻ

രാ​മ​ങ്ക​രി: വെ​ളി​യ​നാ​ട് ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളിയി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശോ​ഭ​ന ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി.

കെ​വി​കെ കോ​ട്ട​യം, ജി​ല്ലാ കൃ​ഷി​ത്തോട്ടം മാ​വേ​ലി​ക്ക​ര, എം.എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ ഗ​വേ​ഷ​ണ​കേ​ന്ദ്രം മ​ങ്കൊ​ന്പ്, കു​ടും​ബ​ശ്രി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ഡ്രോ​ൺ​സാ​ങ്കേ​തി​ക വി​ദ്യ, സൂ​ക്ഷ്മ ജ​ല​സേ​ച​നം കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ, ജൈ​വ​വ​ളം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബ്ല​സ്റ്റ​ൺ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റുമാ​രാ​യ വി.​എം. ഷൈ​ൻ, ഔ​സേ​പ്പ​ച്ച​ൻ വെ​ന്പ​ട​ന്ത​റ, ജോ​സി ഡൊ​മി​നി​ക്, പി.​വി. സി​ന്ധു, ഫാ. ​സി​റി​ൽ ചേപ്പി​ല, ജോ​സ​ഫ് റെ​ഫി​ൻ, എ​സ്. ആ​ദ​ർ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് സെ​മി​നാ​ർ, വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ, പി.​എം. കി​സാ​ൻ അ​ഗ്രി​സ്റ്റ​ക്ക് കാ​ന്പ​യി​ൻ, കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ർ​വീ​സ് ക്യാ​ന്പ് ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​മേ​ള എ​ന്നി​വ​യും ന​ട​ക്കും.

Tags : Nattuvishesham District news

Recent News

Corehub Up