x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലേ​ക്ക് വീ​ണ പാ​റ പൊ​ട്ടി​ച്ചുനീ​ക്കാ​ന്‍​ ന​ട​പ​ടി​യി​ല്ല, പ്ര​തി​ഷേ​ധം ശ​ക്തം

വെബ് ഡെസ്ക്
Published: August 27, 2026 11:14 PM IST | Updated: August 27, 2026 11:14 PM IST

നാ​ര​ങ്ങാ​ന​ത്തി​നു സ​മീ​പം റോ​ഡി​ലേ​ക്കു വീ​ണു​കി​ട​ക്കു​ന്ന കൂ​റ്റ​ന്‍​ പാ​റ.

ക​രി​മ​ണ്ണൂ​ര്‍: നെ​യ്യ​ശേ​രി​-തോ​ക്കു​മ്പ​ന്‍​സാ​ഡി​ല്‍ റോ​ഡി​ല്‍ നാ​ര​ങ്ങാ​ന​ത്തി​നു സ​മീ​പം ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ കൂ​റ്റ​ന്‍​ പാ​റ ആ​ഴ്ച​ക​ളാ​യി​ട്ടും നീ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
അ​തേസ​മ​യം ഖ​ന​ന​ത്തി​ന് നി​യ​ന്ത്ര​ണ​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍നി​ന്ന് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ പാ​റ​ പൊ​ട്ടി​ച്ചു​നീ​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

റോ​ഡി​ലേ​ക്ക് പാ​റ വീ​ണു​കി​ട​ക്കു​ന്ന​തി​നാ​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നുപോ​കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ആ​ന​യാ​ടി​കു​ത്തി​ലേ​ക്കെത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലെത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ മ​ണി​യ​ന്‍ സി​റ്റി​യി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം ട്രി​പ്പ് ജീ​പ്പു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പു​റ​മേ തൊ​മ്മ​ന്‍​കു​ത്ത് ഭാ​ഗ​ത്തുനി​ന്നു മു​ണ്ട​ന്‍​മു​ടി​യി​ലേ​ക്കും വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് സം​സ്ഥാ​ന പാ​ത​യി​ലേ​ക്കും എ​ത്താ​ൻ ​ദേ​ശ​വാ​സി​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​റോ​ഡി​നെ​യാ​ണ്.

ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന​ പാ​റ നീ​ക്കം ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​നെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up