x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി മു​ക്ക​ത്തെ​ത്താ​ൻ ബ​സി​ല്ല; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: August 28, 2026 01:24 AM IST | Updated: August 28, 2026 01:24 AM IST

പ്രതീകാത്മക ചിത്രം

മു​ക്കം: രാ​ത്രി പ​ത്തി​ന് ശേ​ഷ​മു​ള്ള യാ​ത്ര മു​ക്ക​ത്തു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു.
നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൂ​മ്പാ​റ, മു​ത്ത​പ്പ​ൻ​പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ മു​ക്കം ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ന്ന് ഓ​മ​ശേ​രി വ​ഴി തി​രി​ഞ്ഞു​പോ​കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.
ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് മു​ക്കം ടൗ​ണി​ലെ​ത്താ​ൻ ഒ​രു​കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം രാ​ത്രി​യി​ൽ ന​ട​ന്ന് എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. ജ​ന​ശ​താ​ബ്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്ത് രാ​ത്രി​യി​ൽ മു​ക്ക​ത്തെ​ത്തു​ന്ന​വ​ർ​ക്കും ജോ​ലി​ക്കും വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി മ​ട​ങ്ങു​ന്ന​വ​ർ​ക്കും രാ​ത്രി പ​ത്തി​ന് ശേ​ഷ​മു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന ആ​ശ്ര​യം. എ​ന്നാ​ൽ ടൗ​ൺ ഒ​ഴി​വാ​ക്കി​യു​ള്ള സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ക​യാ​ണ്. മു​ക്കം ടൗ​ണി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക.

രാ​ത്രി സ​മ​യ​ത്ത് ദൂ​രം ന​ട​ന്ന് ടൗ​ണി​ലെ​ത്തേ​ണ്ടി​വ​രു​ന്ന​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​മാ​ണ്. നേ​ര​ത്തെ രാ​ത്രി പ​ത്തി​ന് മു​ക്കം വ​ഴി കൊ​ടി​യ​ത്തൂ​രി​ലേ​ക്ക് ഓ​ർ​ഡി​ന​റി സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി.

കോ​ഴി​ക്കോ​ട് ഡി​പ്പോ അ​ധി​കൃ​ത​രു​ടെ താ​ൽ​പ​ര്യ​ക്കു​റ​വാ​ണ് സ​ർ​വീ​സ് നി​ർ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് തി​രു​വ​മ്പാ​ടി ഡി​പ്പോ​യി​ലേ​ക്ക് മു​ക്കം വ​ഴി ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും പി​ന്നീ​ട് കൊ​ടു​വ​ള്ളി–​ഓ​മ​ശേ​രി വ​ഴി​യാ​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡു​നി​ന്നു​ള്ള തി​രു​വ​മ്പാ​ടി സ​ർ​വീ​സും നി​ർ​ത്ത​ലാ​ക്കി. വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള മി​ന്ന​ൽ സ​ർ​വീ​സി​നും മു​ക്ക​ത്ത് ഔ​ദ്യോ​ഗി​ക സ്റ്റോ​പ്പി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

തി​രു​വ​മ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ആ​രം​ഭി​ച്ചെ​ങ്കി​ലും മു​ക്കം ന​ഗ​ര​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​നം വേ​ണ്ട​ത്ര ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​ത്രി ഏ​ഴി​ന് ശേ​ഷം മു​ക്ക​ത്തു​നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്കോ അ​രീ​ക്കോ​ട്ടേ​ക്കോ സ​ർ​വീ​സ് ന​ട​ത്താ​ൻ പോ​ലും കെ​എ​സ്ആ​ർ​ടി​സി ത​യാ​റാ​കു​ന്നി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും വ​യ​നാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന ഒ​റ്റ​പ്പെ​ട്ട സ​ർ​വീ​സു​ക​ളാ​ണ് രാ​ത്രി​യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക ആ​ശ്ര​യം.

മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര, വി​ദ്യാ​ഭ്യാ​സ, ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മു​ക്ക​ത്തേ​ക്ക് രാ​ത്രി​യി​ലും മ​തി​യാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ മു​ക്കം ടൗ​ൺ വ​ഴി പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം രാ​ത്രി സ​മ​യ​ത്ത് മു​ക്കം കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up