x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​കാ​ശ​പാ​ത​യി​ല്ല: നീ​ലേ​ശ്വ​ര​ത്ത് പു​തി​യ പാ​ല​വും അ​ടി​പ്പാ​ത​ക​ളും നി​ർ​മി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

വെബ് ഡെസ്ക്
Published: July 8, 2026 04:25 AM IST | Updated: July 8, 2026 04:25 AM IST

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് നി​വേ​ദ​നം കൈ​മാ​റു​ന്നു.

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ലേ​ശ്വ​രം പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ മൂ​ന്നു​വ​രി പാ​ലം നി​ർ​മി​ക്കു​മെ​ന്നും കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ൽ 15 മീ​റ്റ​ർ വീ​തി​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​മെ​ന്നും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. രാ​ജാ റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ർ​മി​ച്ച ഏ​ഴു മീ​റ്റ​ർ വീ​തി​യി​ലു​ള്ള അ​ടി​പ്പാ​ത 15 മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം സ്വീ​ക​രി​ക്കു​മെ​ന്നും ക​രു​വാ​ച്ചേ​രി​യി​ൽ ഫൂ​ട് ഓ​വ​ർ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ക​ർ​മ​സ​മി​തി നി​വേ​ദ​ക​സം​ഘ​ത്തി​ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

പു​ഴ​യ്ക്കു കു​റു​കെ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ൽ​നി​ന്ന് കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലെ നി​ർ​ദി​ഷ്ട അ​ടി​പ്പാ​ത​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. പു​തു​താ​യി നി​ർ​മി​ക്കു​ന്ന ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലേ​ക്കും ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് എ​ൻ​ട്രി​യും എ​ക്സി​റ്റും അ​നു​വ​ദി​ക്കും. ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത​യ്ക്കു കൂ​ടി സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലാ​കും പു​തി​യ പാ​ലം നി​ർ​മി​ക്കു​ക.

നീ​ലേ​ശ്വ​ര​ത്ത് തൂ​ണു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യെ അ​റി​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ഴ​യ്ക്കു കു​റു​കെ പു​തി​യ പാ​ല​വും വീ​തി കൂ​ടി​യ ര​ണ്ട് അ​ടി​പ്പാ​ത​ക​ളും നി​ർ​മി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

മു​ൻ എം​പി പി. ​ക​രു​ണാ​ക​ര​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ, മാ​മു​നി വി​ജ​യ​ൻ, കെ.​പി. ന​സീ​ർ, സാ​ഗ​ർ ചാ​ത്ത​മ​ത്ത്, സേ​തു ബ​ങ്ക​ളം, എം. ​ജ​യ​റാം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എം​പി​യോ​ടൊ​പ്പം മ​ന്ത്രി​യെ ക​ണ്ട​ത്. മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​മ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി​യും ക​ൺ​വീ​ന​ർ ഇ. ​ഷ​ജീ​റും അ​റി​യി​ച്ചു.

Tags : new bridge Nattuvishesham District news

Recent News

Corehub Up