മൂപ്പായ ഞാറ് വെള്ളമില്ലാതെ പറിച്ചുനടാനാകാത്ത നിലയിൽ.
ചിറ്റൂർ: ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തെ വിളയിറക്കൽ അവതാളത്തിലായതായി കർഷകരുടെ പരാതി. ഞാറുപാകി 20-25 ദിവസം കഴിഞ്ഞിട്ടും ഞാറു പറിച്ചുനടാൻ വെള്ളം കിട്ടാതെ കർഷകർ വലയുകയാണ്.
നടാൻ വെള്ളം കിട്ടിയാൽതന്നെ തുടർന്ന് കൃഷിക്കാവശ്യമായ വെള്ളം പറമ്പിക്കുളം- ആളിയാർ കരാർപ്രകാരം വെള്ളം കിട്ടുമോ എന്ന ആശങ്കയാണ് കർഷകരെ അലട്ടുന്നത്.
കുഴൽകിണർ, കവല കിണർ, കുളങ്ങളിലെ വെള്ളം മാത്രമേ കർഷകർക്ക് ലഭ്യമായിട്ടുള്ളൂ. കാലാവസ്ഥ വ്യതിയാനം ബാധിച്ചാൽ നെൽകൃഷിക്ക് ഉണക്കുഭീഷണിയുണ്ടാകുമോ എന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു.
തൊഴിലുറപ്പ് പദ്ധതി ജലാശയങ്ങൾ ആഴപ്പെടുത്തുന്ന പദ്ധതി നടപ്പാക്കണമെന്ന് നല്ലേപ്പിള്ളിയിലെ നെൽകർഷകരായ ചെങ്ങണാംകോട് റാഫുൽ റഹിം, വി. രാജൻ, നിഷാദ്, ചെട്ടികുളം ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു.
Tags :