x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 17, 2026 04:46 AM IST | Updated: September 17, 2026 04:46 AM IST

പ്ര​ദീ​പ്

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു​മാ​സ​ക്കാ​ല​മാ​യി ആ​ളി​ല്ലാ​ത്ത നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലി​സ് പി​ടി​കൂ​ടി.

താ​നൂ​ർ ഗ​ണ​പ​തി അ​ന്പ​ല​ത്തി​ന് സ​മീ​പം പു​ത്ത​ൻ​തെ​രു മൂ​ർ​ക്കാ​ട​ൻ വീ​ട്ടി​ലെ പ്ര​ദീ​പ് (47) (മൂ​ർ​ഖ​ൻ പ്ര​ദീ​പ്, മ​ണി)​യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

അ​രി​യ​ല്ലൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, നെ​ടു​വ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ പൂ​ട്ട് പൊ​ളി​ച്ചും മ​റ്റും അ​ക​ത്തു​ക​യ​റി മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ര​ണ്ടു​മാ​സ​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണം കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലി​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​നൂ​ർ ഡി​വൈ​എ​സ്പി സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി സി​ഐ പ്ര​ദീ​പ് കു​മാ​ർ, പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ പൊ​ലി​സു​കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ന്വേ​ണ​ഷ​ണ​ത്തി​ന് പൊ​ലി​സി​നെ സ​ഹാ​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ബ​സ് സ്റ്റാ​ൻ​ഡു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളും ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ 14ന് ​പു​ല​ർ​ച്ചെ നെ​ടു​വ സ്കൂ​ളി​ന് സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ വീ​ടി​ന്‍റെ ഓ​ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​ല​മാ​ര പൊ​ളി​ച്ച് 10,000 രൂ​പ ക​വ​ർ​ന്ന പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​ത് പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​യ പ്ര​ദീ​പ് ആ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു. പ്ര​തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി, വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

ഇ​തോ​ടെ ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ പ​ര​പ്പ​ന​ങ്ങാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി​മ​ൽ കു​മാ​ർ, എ​എ​സ്ഐ സ​ലേ​ഷ്, സി​പി​ഒ സാ​ക്കി​ർ, അ​ർ​ജു​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ സം​സ്ഥാ​ന​ത്തു​ട​നീ​ള​വും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും നി​ര​വ​ധി കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

പ്ര​തി താ​നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ പെ​ട്ട ആ​ളാ​ണ്. പ്ര​തി​ക്കെ​തി​രേ മു​ന്പ് കാ​പ്പ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ പാ​ല​ക്കാ​ടും മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. പ്ര​തി​യെ പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : District News Nattuvishesham Notorious thief arrested

Recent News

Corehub Up