മരത്തംകോട് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ചികിത്സാസഹായം കൈമാറുന്നു.
എരുമപ്പെട്ടി: എൻഎസ്എസ് വിദ്യാർഥികൾ കൃഷിചെയ്ത് ലഭിച്ച ജൈവഅരിയും അവലും വിറ്റുകിട്ടിയ ലാഭം പൂർവ വിദ്യാർഥിയുടെ 20 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് കരുതലായി.
മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാരാണ് ജൈവകൃഷി ചെയ്ത് ഗ്രീഷ്മ - നിധീഷ് ദമ്പതികളുടെ കുരുന്നിന് ചികിത്സാസഹായം നൽകിയത്. കുഞ്ഞിന്റെ അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി ഭീമമായ തുക ആവശ്യമാണ്.
ഇതിലേക്ക് അരിയും അവിലും വിറ്റുകിട്ടിയ 15,000 രൂപ കുഞ്ഞിന്റെ മാതാവ് ഗ്രീഷ്മയ്ക്ക് കൈമാറി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രേഷ്മ പടിക്കവളപ്പിൽ, അസി. പ്രോഗ്രാം ഓഫീസർ എൻ.എ. വിനീത, ലീഡർമാരായ ദേവിക, ആര്യദേവ്, പിടിഎ പ്രസിഡന്റ് സി.എം. അഷറഫ് എന്നിവർ നേതൃത്വംനൽകി.
Tags : NSS students nattuvishesham local news