എൻഎസ്എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണോദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
നേമം: എൻഎസ്എസ് തിരുവനന്തപുരം താലുക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി പിന്നോക്കും നിൽക്കുന്ന 1500 കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. മന്ത്രി കെ. മുരളീധരൻ വിതരണോ ദ്ഘാടനം നിർവഹിച്ചു. താലൂക്ക് യുണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ അധ്യക്ഷതവഹിച്ചു. \
വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, യൂണിയൻ സെക്രട്ടറി വിജൂ വി. നായർ, എം.വിനോദ് കുമാർ, കെ. വിജയകുമാരൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ, എൻഎസ്എസ് ഇൻസ്പെക്ടർ ആർ മനോജ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News NSS Union distributed emergency kits