കുറ്റിപ്ലാങ്ങാട് സര്‍ക്കാര്‍ സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എംഎൽഎ നിർവഹിക്കുന്നു.
മുണ്ടക്കയം: കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറിസ്കൂളില്‍ പുതുതായി അനുവദിച്ച എൻഎസ്എസ് യൂനിറ്റ് ഉദ്ഘാടനം നടന്നു.
പിടിഎ.പ്രസിഡന്റ് യു.സി. വിനോദ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തില്‍ ബ്ലോക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിന്‍സിപ്പല്‍ കെ.വി. ബിജു, വാര്‍ഡ് മെംബർ അഞ്ജു രാജേഷ്, ക്ലസ്റ്റര്‍ കണ്‍വീനർ, എം. അബ്ബാസ്, പെരുവന്താനം എസ്എച്ചഒ കെ.വി. വിപിന്‍, എ.കെ. ലസിത, ഈപ്പന്മാത്യു, ഷൈജ ജയ്മോന്, ഇ.എസ്. സുരേഷ്, എം.പി.ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews