അമല ആശുപത്രിയിൽ സംഘടിപ്പിച്ച ന്യൂട്രിഷൻ കോണ്‍ഗ്രസ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അമല ആശുപത്രിയിലെ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ന്യൂട്രിഷൻ കോണ്‍ഗ്രസ് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സിഎംഐ, ഫാ. ഡെൽജോ പുത്തൂർ സിഎംഐ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് ഇൻചാർജ് ഡോ. റീന കെ. ചിറ്റിലപ്പിള്ളി, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ബിനു, ഡോ. കിരണ്‍, ഡോ. മിഥുൻ, ഹൈദരാബാദ് അപ്പോളോ ചീഫ് ഡയറ്റിഷ്യൻ ഹരിത എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽനിന്നു 130 പേർ പങ്കെടുത്തു.
Tags : Nattuvishesham District News