പ്രതീകാത്മക ചിത്രം
പായിപ്പാട്: ലൂർദ്മാതാ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും നാളെ മുതൽ സെപ്റ്റംബർ 8 വരെ നടക്കും.നാളെ 5. 45 ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന. വൈകുന്നേരം 4. 45ന് കൊടിയേറ്റ്,വിശുദ്ധ കുർബാന: ഫാ. എബി ചങ്ങങ്കരി കാർമികത്വം വഹിക്കും.
സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ ദിവസവും രാവിലെ 5. 45ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന. വൈകുന്നേരം 4. 40ന് ജപമാല, വിശുദ്ധ കുർബാന, നൊവേന.
ഫാ. ലിജി മൂഴയിൽ സിഎംഐ, ഫാ. ജോമോൻ കടപ്രാക്കുന്നേൽ, ഫാ. തോമസ് പാറത്തറ, ഫാ. റോയി തൂമ്പുങ്കൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ എംസി ബിഎസ്, ഫാ. ജോസഫ് മുണ്ടകത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും.
തിരുനാൾ ദിവസമായ സെപ്റ്റംബർ എട്ടിനു രാവിലെ 5.45ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന. 4.40ന് ജപമാല, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ സെബാസ്റ്റ്യൻ പുന്നശേരി കാർമികത്വം വഹിക്കും. വചന സന്ദേശം, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്,ജപമാല പ്രദക്ഷിണം, പാച്ചോർ നേർച്ച.