പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കടമ്മനിട്ട - കല്ലേലി ജംഗ്ഷനില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടിയുടെ കാണിക്ക വഞ്ചി തകര്‍ത്ത് മോഷണ ശ്രമം . ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് പൊളിച്ചു.
ഗ്ലാസ്ഡോറും തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും കമ്പിപ്പാര ഉപയോഗിച്ച് കാണിക്കാവഞ്ചി പോളിക്കാനുള്ള നീക്കം പരാജയപ്പെട്ടു. ഒന്നരവര്‍ഷം മുന്‍പും ഇതേ കുരിശടിയില്‍ മോഷണം നടന്നിരുന്നു. സമീപ പ്രദേശങ്ങളായ കുടിലുമുക്ക്, വയലത്തല, പുതമണ്‍ തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടന്നു. അബിന്‍ വര്‍ക്കി എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ആറന്മുള പൊലിസ് സ്ഥലത്ത് പരിശോധന നടത്തി.
കടമ്മനിട്ട കല്ലേലി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധരുടെയും, മദ്യപസംഘങ്ങളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും ലഹരി വസ്തുക്കളെത്തിച്ച് വില്പന നടത്തുന്ന സംഘങ്ങള്‍ നിരവധിയാണ്. ദിവസവും രാവിലെ മുതലുള്ള മദ്യപരുടെ ശല്യം കാരണം പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. മുള്ളന്വാരം നടവഴിയിലും ആശുപത്രി ജംഗ്ഷനിലിലും വഴിത്താനം നടവഴിയിലും മദ്യപരുടെ വിളയാട്ടമാണ്. ജംഗ്ഷനിലെ വെയ്റ്റിംഗ്ഷെഡില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം കൊടുക്കാതെ മദ്യപരുടെ താവളമാക്കിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews