x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ൊകൊര​ട്ടി​ മേ​ൽ​പ്പാല നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 03:10 AM IST | Updated: July 21, 2026 03:10 AM IST

ദേ​ശീ​യ​പാ​ത കൊ​ര​ട്ടി​യി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന മേ​ൽ​പ്പാ​ലനി​ർ​മാ​ണം.

കൊ​ര​ട്ടി: കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് ഇ​നി ര​ണ്ട​ര മാ​സം മാ​ത്രം ശേ​ഷി​ക്കേ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന മേ​ൽ​പ്പാ​ല നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെച്ചൊ​ല്ലി​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യും ശ​ക്ത​മാ​കു​ക​യാ​ണ്. നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ എ​ത്തി​ച്ചേ​രു​ന്ന തി​രു​നാ​ൾ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മൂ​ന്നു സ്പാ​നു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മൂ​ന്ന് സ്പാ​നു​ക​ളി​ലാ​യി 65 മീ​റ്റ​ർ വീ​തി​യി​ലും അ​ഞ്ച​രമീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും ജോ​ലി​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്കും കാ​ര​ണം പ്ര​വൃ​ത്തി​ക​ൾ കാ​ര്യ​മാ​യി മു​ന്നേ​റു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മേ​ൽപാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ൾ​ക്കാ​യു​ള്ള പ്രീ​കാ​സ്റ്റ് റി​ട്ടെ​യ്‌​നിം​ഗ് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണ​വും മ​ന്ദ​ഗ​തി​യി​ലാ​ണ്. മ​ണ്ണ് നി​റ​യ്ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​പാ​തഅ​ട​ച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മു​രി​ങ്ങൂ​രി​ലും ചി​റ​ങ്ങ​ര​യി​ലും അ​ടി​പ്പാ​ത​ക​ളും കൊ​ര​ട്ടി​യി​ൽ മേ​ൽ​പ്പാ​ല​വു​മാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലും ഒ​രേ​സ​മ​യം നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ആ​ദ്യം മു​രി​ങ്ങൂ​രി​ലും ചി​റ​ങ്ങ​ര​യി​ലും അ​ടി​പ്പാ​ത നി​ർ​മാ​ണ​വും കൊ​ര​ട്ടി​യി​ൽ ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ​വു​മാ​ണ് ആ​രം​ഭി​ച്ച​ത്.

നി​ല​വി​ൽ മു​രി​ങ്ങൂ​രി​ലെ​യും ചി​റ​ങ്ങ​ര​യി​ലെ​യും പ്ര​വൃ​ത്തി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കൊ​ര​ട്ടി​യി​ലെ പ്ര​ധാ​ന നി​ർ​മാ​ണം ഇ​പ്പോ​ഴും പ്ര​തീ​ക്ഷി​ച്ച വേ​ഗ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.


പ്ര​ധാ​ന​പാ​ത പൊ​ളി​ച്ച​തോ​ടെ കൊ​ര​ട്ടി ജം​ഗ്ഷ​നി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് യു - ​ടേ​ൺ എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​സി​നും പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്കും പോ​കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​ണ്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യ്യാ​റാ​ണെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ ഉ​ദാ​സീ​ന​ത​യും ദു​രി​തം ല​ഘൂ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ്.
ഇ​തി​നൊ​പ്പം സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ​യും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡു​ക​ളും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഡ്രെ​യി​നേ​ജ് സ്ലാ​ബു​ക​ളും വാ​ഹ​ന​ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ക്കു​ന്നു​ണ്ട്.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഇ​റ​ങ്ങി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്രവേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ അ​പ​ക​ട​ക​ര​മാ​യ ച​രി​വ് ഒ​ഴി​വാ​ക്കു​ക, സ​ർ​വീ​സ് റോ​ഡി​ലെ ഭീ​ഷ​ണി​യാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക, ബ​സു​ക​ൾ ഒ​തു​ക്കി നി​ർ​ത്താ​വു​ന്ന ഇ​ട​ത്തേ​ക്ക് ബ​സ് സ്റ്റോ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ക, ജം​ഗ്ഷ​നി​ലെ വെ​ളി​ച്ച​ക്കു​റ​വി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

തി​രു​നാ​ളി​ന് മു​മ്പ് മൂ​ന്നു സ്പാ​നു​ക​ളു​ടെ​യും നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ക​രാ​റു​കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്ന​ത്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up