x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ല ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ ഉ​ട​മ​ക​ള്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 30, 2026 11:36 PM IST | Updated: July 30, 2026 11:36 PM IST

ഒ​​ല സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ലേ​​ക്ക് ത​​ള്ളി​​ക്കൊ​​ണ്ടു​​പോ​​കു​​ന്നു.

കോ​​ട്ട​​യം: ഒ​​ല ഇ​​ല​​ക്‌​​ട്രി​​ക് ഇ​​രു​​ച​​ക്ര വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍ ക​​ള​​ക്ട​​റേ​​റ്റ് മാ​​ര്‍​ച്ച് ന​​ട​​ത്തി. എ​​ല്ലാ സ​​ര്‍​വീ​​സ് സെ​​ന്‍റ​​റു​​ക​​ളും ഉ​​ട​​ന്‍ പൂ​​ര്‍​ണ​​മാ​​യും പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​ക, സ്‌​​പെ​​യ​​ര്‍ പാ​​ര്‍​ട്‌​​സ് ക്ഷാ​​മം അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ക, സ​​ര്‍​വീ​​സ് സെ​​ന്‍റ​​റു​​ക​​ളി​​ല്‍ മാ​​സ​​ങ്ങ​​ളാ​​യി കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ ഉ​​ട​​ന്‍ റി​​പ്പ​​യ​​ര്‍ ചെ​​യ്ത് കൈ​​മാ​​റു​​ക, വാ​​ഹ​​ന​​ങ്ങ​​ള്‍ കേ​​ടാ​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കു​​ക, ഉ​​പ​​ഭോ​​ക്തൃ കേ​​ന്ദ്രി​​ത​​മാ​​യി ഇ​​ല​​ക്ട്രി​​ക്ക​​ല്‍ വെ​​ഹി​​ക്കി​​ള്‍ പോ​​ളി​​സി പ​​രി​​ഷ്‌​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​ല്‍​നി​​ന്നു സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ ത​​ള്ളി ന​​ട​​ത്തി​​യ മാ​​ര്‍​ച്ച് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഒ​​ല ക​​മ്പ​​നി​​ക്ക് സ​​ര്‍​വീ​​സ് ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള ബാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ​​ര്‍​ക്കാ​​ര്‍ കൈ​​ക്കൊ​​ള്ളു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഒ​​ല ബ​​യേ​​ഴ്‌​​സ് ആ​​ക്‌​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ഇ.​​വി. പ്ര​​കാ​​ശ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സു​​രേ​​ഷ് കു​​റു​​പ്പ്, ഡോ. ​​സെ​​ലി​​ന്‍ ഫി​​ലി​​പ്പ്, മി​​നി കെ. ​​ഫി​​ലി​​പ്പ്, ഫാ. ​​ജോ​​ണ്‍​സ് ഏ​​ബ്ര​​ഹാം, നി​​തി​​ല്‍, സെ​​ക്ര​​ട്ട​​റി അ​​ഭി​​ലാ​​ഷ് ചെ​​മ്പ​​ക​​ശേ​​രി, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി വി. ​​അ​​ര​​വി​​ന്ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. മാ​​ര്‍​ച്ചി​​നു​​ശേ​​ഷം ക​​ള​​ക്ട​​ര്‍​ക്കും ആ​​ര്‍​ടി​​ഒ​​യ്ക്കും നി​​വേ​​ദ​​നം ന​​ല്‍​കി.
മാ​​ര്‍​ച്ചി​​ന് റ്റി​​ജി​​ന്‍ മാ​​ത്യു, റീ​​ബു തോ​​മ​​സ്, ജോ​​ളി​​ച്ച​​ന്‍ കോ​​ട്ട​​ക്ക​​ല്‍, അ​​ജി വ​​ര്‍​ഗീ​​സ്, എം.​​വി. അ​​നീ​​ഷ്, കെ.​​ആ​​ര്‍. ര​​തീ​​ഷ്, വി​​പി​​ന്‍ വൈ​​ക്കം, വി. ​​ഉ​​ല്ലാ​​സ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

Tags : Ola Electric scooter owners NattuVishasham DistrictNews

Recent News

Corehub Up