x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മി​ശ്ര കൃ​ഷി​യു​ടെ സൗ​ന്ദ​ര്യംപേ​റി സു​ന്ദ​ര​ന്‍റെ കൃ​ഷി​യി​ടം

സു​​ഭാ​​ഷ് ഗോ​​പി
Published: June 28, 2026 11:25 PM IST | Updated: June 28, 2026 11:25 PM IST

വൈ​​ക്കം: ലാ​​ഭ​​ന​​ഷ്ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കാ​​തെ സു​​ന്ദ​​ര​​മാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന​​ത് ത​​ന്‍റെ നി​​യോ​​ഗ​​മാ​​ണെ​​ന്ന് ക​​രു​​തു​​ന്ന​​യാ​​ളാ​​ണ് വൈ​​ക്ക​​ത്തെ ജൈ​​വ പ​​ച്ച​​ക്ക​​റി ക​​ര്‍​ഷ​​ക​​നാ​​യ സു​​ന്ദ​​ര​​ന്‍ ന​​ള​​ന്ദ. ഒ​​രു ഭാ​​ഗ​​ത്ത് വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലും മ​​റു​​ഭാ​​ഗ​​ത്ത് മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റും അ​​തി​​രി​​ടു​​ന്ന മ​​റ​​വ​​ന്‍​തു​​രു​​ത്തു പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ല​​ത്തെ കൊ​​ടു​​പ്പാ​​ട​​ത്താ​​ണ് സു​​ന്ദ​​ര​​ന്‍റെ മ​​നോ​​ഹ​​ര​​മാ​​യ കൃ​​ഷി​​യി​​ടം. ക​​ന​​ത്ത മ​​ഴ​​യി​​ല്‍ പു​​ഴ​​യും കാ​​യ​​ലും ക​​ര​​ക​​വി​​ഞ്ഞ് തോ​​ടു​​ക​​ളി​​ല്‍ വെ​​ള്ളം നി​​റ​​ഞ്ഞാ​​ല്‍ കൃ​​ഷി​​യി​​ട​​വും മു​​ങ്ങും. പ​​ല​​പ്പോ​​ഴും മി​​ക​​ച്ച വി​​ള​​വ് ല​​ഭി​​ച്ചു​​തു​​ട​​ങ്ങു​​മ്പോ​​ഴാ​​ണ് വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി കൃ​​ഷി​​നാ​​ശം ഉ​​ണ്ടാ​​കു​​ന്ന​​ത്. കൃ​​ഷി​​ന​​ശി​​ച്ച് വ​​ലി​​യ ബാ​​ധ്യ​​ത നേ​​രി​​ട്ടാ​​ലും വെ​​ള്ള​​മി​​റ​​ങ്ങി​​ക്ക​​ഴി​​യു​​മ്പോ​​ള്‍ സു​​ന്ദ​​ര​​ന്‍ അ​​ടു​​ത്ത കൃ​​ഷി​​യി​​ലേ​​ക്ക് ക​​ട​​ക്കും.

ര​​ണ്ടേ​​മു​​ക്കാ​​ല്‍ ഏ​​ക്ക​​റി​​ല്‍ പാ​​വ​​ല്‍, കോ​​വ​​ല്‍, പ​​ട​​വ​​ലം, മ​​ത്ത​​ന്‍, കു​​മ്പ​​ളം, കു​​ക്കു​​മ്പ​​ര്‍, വെ​​ള്ള​​രി, പ​​യ​​ര്‍, ചീ​​ര, ചേ​​മ്പ്, ചേ​​ന തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് സു​​ന്ദ​​ര​​ന്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. പ​​ച്ച​​ക്ക​​റി​​യി​​ലാ​​ണ് പ്ര​​ധാ​​ന ശ്ര​​ദ്ധ. 50 സെ​​ന്‍റ് സ്ഥ​​ല​​ത്ത് 36 ത​​ട​​ത്തി​​ലാ​​ണ് കോ​​വ​​ല്‍ കൃ​​ഷി. ഒ​​ന്ന​​ര മാ​​സം ആ​​ഴ്ച​​യി​​ല്‍ 250 കി​​ലോ വീ​​തം വി​​ള​​വെ​​ടു​​ത്തു. കി​​ലോ​​യ്ക്ക് 50 രൂ​​പ വി​​ല ല​​ഭി​​ച്ചു. 30 സെ​​ന്‍റ് സ്ഥ​​ല​​ത്ത് വ​​ലി​​യ പ​​ന്ത​​ല്‍ തീ​​ര്‍​ത്താ​​ണ് സു​​ന്ദ​​ര​​ന്‍ പാ​​വ​​യ്ക്ക കൃ​​ഷി ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. ജൈ​​വ വ​​ള​​ങ്ങ​​ള്‍ മാ​​ത്രം ഉ​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തു​​ന്ന കൃ​​ഷി​​യി​​ലെ ഉ​​ത്പ​​ന്ന​​ങ്ങ​​ളും പ്രാ​​ദേ​​ശി​​ക​​മാ​​യി​​ത്ത​​ന്നെ വി​​റ്റു​​പോ​​കു​​ന്നു.

ഏ​​ത്ത​​വാ​​ഴ കൃ​​ഷി​​യി​​ലും സു​​ന്ദ​​ര​​നു നൂ​​റു​​മേ​​നി​​യാ​​ണ്. ഇ​​ത്ത​​വ​​ണ​​യും ഓ​​ണ​​ത്തി​​നു വി​​ള​​വെ​​ടു​​ക്കാ​​ന്‍ പാ​​ക​​ത്തി​​ല്‍ ഏ​​ത്ത​​വാ​​ഴ​​ക​​ള്‍ കു​​ല​​യ്ക്കാ​​റാ​​യി ക​​ഴി​​ഞ്ഞു. ക​​ഴി​​ഞ്ഞ ഓ​​ണ​​ക്കാ​​ല​​ത്ത് ബ​​ന്ദി​​പ്പൂ​​കൃ​​ഷി​​യി​​ലും സു​​ന്ദ​​ര​​ന്‍ മി​​ക​​ച്ച വി​​ള​​വ് നേ​​ടി. ഒ​​രേ​​ക്ക​​ര്‍ സ്ഥ​​ല​​ത്ത് മ​​ഞ്ഞ, ഓ​​റ​​ഞ്ച് പൂ​​ക്ക​​ളു​​ണ്ടാ​​കു​​ന്ന1500 ബ​​ന്ദി തൈ​​ക​​ളാ​​ണ് ന​​ട്ട​​ത്. 70 ദി​​വ​​സം പി​​ന്നി​​ട്ട​​പ്പോ​​ള്‍ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ചെ​​ടി​​ക​​ളി​​ല്‍ പൂ​​വി​​രി​​ഞ്ഞു. ജൈ​​വ കൃ​​ഷി രീ​​തി​​യി​​ലാ​​ണ് ഇ​​വി​​ടെ പൂ​​കൃ​​ഷി ചെ​​യ്ത​​ത്.

സു​​ന്ദ​​ര​​ന്‍ ന​​ള​​ന്ദ​​യും ഭാ​​ര്യ ഓ​​മ​​ന​​യു​​മാ​​ണ് കൃ​​ഷി പ​​രി​​പാ​​ലി​​ക്കു​​ന്ന​​ത്. 150 രൂ​​പ നി​​ര​​ക്കി​​ല്‍ വി​​ല്‍​ക്കു​​ന്ന പൂ​​ക്ക​​ള്‍ പൂ​​ന്തോ​​ട്ട​​ത്തി​​ലെ​​ത്തി ആ​​വ​​ശ്യ​​ക്കാ​​ര്‍ ഇ​​റു​​ത്തു വാ​​ങ്ങു​​ക​​യാ​​ണ് പ​​തി​​വ്. ഇ​​ത്ത​​വ​​ണ​​യും ഓ​​ണ​​ത്തി​​നാ​​യു​​ള്ള തൈ​​ക​​ള്‍ ന​​ട്ടു​​ക​​ഴി​​ഞ്ഞു,

പ​​ഴം, പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക്ക് പു​​റ​​മെ മ​​ത്സ്യ​​കൃ​​ഷി​​യി​​ലും സു​​ന്ദ​​ര​​ന്‍ ഒ​​രു കൈ ​​നോ​​ക്കി. വീ​​ടി​​നു സ​​മീ​​പ​​ത്തെ വ​​ലി​​യ​​കു​​ള​​ങ്ങ​​ളി​​ലും തോ​​ടു​​ക​​ളി​​ലു​​മാ​​ണ് മ​​ത്സ്യ​​കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. ക​​രി​​മീ​​ന്‍, ഗി​​ഫ്റ്റ് തി​​ലോ​​പ്പി​​യ, വാ​​ള തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് കു​​ള​​ത്തി​​ലും തോ​​ട്ടി​​ലും നീ​​ന്തി​​ത്തു​​ടി​​ക്കു​​ന്ന​​ത്.

അ​​ര​​നൂ​​റ്റാ​​ണ്ടി​​ല​​ധി​​ക​​മാ​​യി സ​​മ്മി​​ശ്ര കൃ​​ഷി​​യി​​ല്‍ വ്യാ​​പൃ​​ത​​നാ​​യ സു​​ന്ദ​​ര​​ന്‍ ജി​​ല്ല​​യി​​ലെ മി​​ക​​ച്ച പ​​ച്ച​​ക്ക​​റി ക​​ര്‍​ഷ​​ക​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തും മ​​റ​​വ​​ന്‍​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തും മി​​ക​​ച്ച പ​​ച്ച​​ക്ക​​റി ക​​ര്‍​ഷ​​ക​​നാ​​യി നി​​ര​​വ​​ധി ത​​വ​​ണ ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്. കൃ​​ഷി​​യോ​​ടു​​ള്ള സു​​ന്ദ​​ര​​ന്‍ ന​​ള​​ന്ദ​​യു​​ടെ സ​​മ​​ര്‍​പ്പ​​ണ​​ത്തി​​ന് കു​​ടും​​ബ​​വും പ​​ഞ്ചാ​​യ​​ത്ത്, കൃ​​ഷി​​ഭ​​വ​​ന്‍ അ​​ധി​​കൃ​​ത​​രും പൂ​​ര്‍​ണ പി​​ന്തു​​ണ​​യും പ്രോ​​ത്സാ​​ഹ​​ന​​വും ന​​ല്‍​കു​​ന്നു.

Tags : Sundaran's farm land Nattuvishesham Districte news

Recent News

Corehub Up