വൃന്ദാവനം ഹില്‍സില്‍ ഓണാഘോഷപരിപാടി സ്വാമി സൂഷ്മാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട് : വൃന്ദാവനം ഹില്‍സില്‍ ഓണവൃന്ദാവനം 2026-ന് തുടക്കമായി. ശിവഗിരി മഠത്തിലെ സ്വാമി സുഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. വൃന്ദാവനം ഹില്‍സില്‍ പുതുതായി ഒരുക്കിയ പക്ഷിവളര്‍ത്തല്‍ കേന്ദ്രം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് സിമി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.രഘുനാഥന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ആര്. ഷൈജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത പ്രിജി, പാങ്ങോട് പഞ്ചായത്ത് അംഗം സുജിത, കൃഷി ഓഫീസര്‍മാരായ വിജി, ബിനുലാല്‍, ജയകുമാര്‍, പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.