x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​മൈ​ത്രി സ​ന്ദേ​ശ​വു​മാ​യി ഓ​ണം-​ന​ബി​ദി​ന ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 25, 2026 02:22 AM IST | Updated: August 25, 2026 02:22 AM IST

ഓ​ണം-ന​ബി​ദി​ന ആ​ഘോ​ഷത്തിൽനിന്ന്.

മ​ഞ്ചേ​രി: ചു​ള്ള​ക്കാ​ട് വാ​ക്കേ​ഴ്സ് യോ​ഗ എ​ക്സ​ര്‍​സൈ​സ് ക്ല​ബ് ചെ​ര​ണി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണം-ന​ബി​ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് ദ്വാ​ര​ക ഉ​ണ്ണി ഓ​ണ​സ​ന്ദേ​ശ​വും വി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ന​ബി​ദി​ന സ​ന്ദേ​ശ​വും ന​ല്‍​കി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക്വി​സ് പ്രോ​ഗ്രാം, ബ​ലൂ​ണ്‍ ഗെ​യിം, വാ​ട്ട​ര്‍​ബോ​ട്ടി​ല്‍ ഗെ​യിം, മ്യൂ​സി​ക് ചെ​യ​ര്‍, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ക​ബീ​ര്‍, ബാ​വ, അ​ബൂ​ബ​ക്ക​ര്‍, പി. ​മ​ജീ​ദ്, ഷ​ഫീ​ഖ്, ഇ​സ്മാ​യി​ല്‍, ബ​ഷീ​ര്‍ കു​മ്മാ​ളി, റാ​ഫി, താ​രീ​ഖ്, സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് പ​രി​ശീ​ല​ക​രാ​യ അ​ദ്നാ​ന്‍, റി​യാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ട്ര​ഷ​റ​ര്‍ യു. ​അ​ബ്ദു​ല്‍ മ​ജീ​ദ്, സെ​ക്ര​ട്ട​റി എം. ​സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ​ഡ്സ് സ്കൂ​ൾ ഓ​ണാ​ഘോ​ഷം

മ​ഞ്ചേ​രി: കേ​ര​ള ബ​ഡ്സ് സ്കൂ​ൾ ആ​ൻ​ഡ് ബി​ആ​ർ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (എ​സ്ടി​യു)​ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ചേ​രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ടി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ് റാ​ഫി, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​വി. അ​ബൂ​ബ​ക്ക​ർ, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി. ​റ​ഫീ​ക്ക്, സെ​ക്ര​ട്ട​റി സി.​പി.​ഷം​സു​ദീ​ൻ, ട്ര​ഷ​റ​ർ ടി.​പി. ന​ജീ​ബ, എ​ൻ. മു​ർ​ഷി​ദ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സ്പാ​ര്‍​ട്ട​ന്‍ ക്ല​ബ് ഓ​ണാ​ഘോ​ഷം

വാ​ണി​യ​മ്പ​ലം: വാ​ണി​യ​മ്പ​ലം അ​ങ്ക​പ്പൊ​യി​ല്‍ സ്പാ​ര്‍​ട്ട​ന്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി.​ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പോ​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഠ​ത്തി​ല്‍ അ​ബ്ബാ​സ് ഹാ​ജി, വ​ണ്ടൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ടി. ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. മ​ഠ​ത്തി​ല്‍ കു​ഞ്ഞി​പ്പ, ഷ​റ​ഫു തേ​നാ​രി, സ​മീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍.

ഇ​ര്‍​ഫാ​ന്‍ പാ​ല​പ്പ​റ്റ, നി​യാ​സ് മു​ണ്ട​മ്പ്ര, അ​ലി വ​ട​ക്ക​ന്‍, സ​മീ​ര്‍, കു​ഞ്ഞാ​പ്പു​ട്ടി തേ​നാ​രി, ഫ​ര്‍​സീ​ന്‍ തെ​ന്നാ​ട​ന്‍, കെ​ന്‍​സ് എം, ​നി​ഷാ​ല്‍ ടി, ​സി​നാ​ദ് ടി , ​ഇ​ര്‍​ഫാ​ന്‍ ടി, ​നി​ഹാ​ല്‍ എം, ​കെ.​റ​യ്ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up