പന്തളം പൂഴിക്കാട് സംസ്കാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ ഓണാഘോഷ സാംസ്കാരിക സമ്മേളനം സി.വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പന്തളം: ഓണം മനുഷ്യമനസുകളെ ഒരുമിപ്പിക്കുന്ന ആഘോഷമാണെന്ന് സി.വി.ശാന്തകുമാര്‍ എംഎല്‍എ. പൂഴിക്കാട് സംസ്കാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ ഓണാഘോഷം പൊലിമ -2026ന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ് പ്രസിഡന്റ് രാഹുല്‍ ശശാങ്കന് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് വിശ്വന് പടനിലം മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന അധ്യാപകന് കെ. ഭാസ്കരനെ എംഎല്‍എ ആദരിച്ചു. സമ്മാനദാനം നഗരസഭ വൈസ് ചെയര്മാന് കെ മണിക്കുട്ടന് നിര്‍വഹിച്ചു. കര്‍ഷകരെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബി.പ്രദീപ് ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ പൂഴിക്കാട് ഗവ. യു പി സ്കൂള്‍ പ്രഥമാധ്യാപകന് സുദര്‍ശനന്‍പിള്ള വിതരണം ചെയ്തു. മുന്‍ കൗണ്‍സിലര്‍ ശോഭനകുമാരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.പ്രദീപ് കുമാര്‍, എം.കെ. സത്യന്, കെ.കെ. ദാമോധരന്, എ. ബിജു, എന്‍. പ്രവീണ്‍കുമാര്‍, അഭിത ശരണ്‍ലാല്‍, രതീഷ് ജനാര്ദ്ദനന്, ദിലീപ് കുമാര്‍, ശരണ്‍ലാല്‍, അഖില്‍ ശങ്കര്‍, ലെനിന്കുമാര്, അശ്വിന് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Onam