x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 10, 2026 10:42 PM IST | Updated: October 10, 2026 10:42 PM IST

സെ​ബാ​സ്റ്റ്യ​ൻ​

കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി-​ചി​പ്പി​ലി​ത്തോ​ട് റോ​ഡി​ൽ താ​ഴെ​പാ​ല​ത്തി​ന് സ​മീ​പം കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ചി​പ്പി​ലി​ത്തോ​ട് പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​നാ​ണ് (68) മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ വ​ത്സ​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ര​ണ്ടു​പേ​രെ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ർ പി​റ​കോ​ട്ട് നീ​ങ്ങി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രേ​യും ആം​ബു​ല​ൻ​സി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സെ​ബാ​സ്റ്റ്യ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: റെ​ജി, റെ​നി, റെ​ൻ​സി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate One person died car overturned

Recent News

Corehub Up