x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​​ട്ട​​ലു​​ക​​ളി​​ലും ത​​ട്ടു​​ക​​ട​​ക​​ളി​​ലും ഓ​​പ്പ​​റേ​​ഷ​​ന്‍ മ​​ണ്‍​സൂ​​ണ്‍ പ​​രി​​ശോ​​ധ​​ന


Published: June 28, 2026 11:24 PM IST | Updated: June 28, 2026 11:24 PM IST

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഹോ​​ട്ട​​ലു​​ക​​ളി​​ലും ബ​​ജി​​ക്ക​​ട​​ക​​ളി​​ലും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ത​​ട്ടു​​ക​​ട​​ക​​ളി​​ലും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ന്‍ മ​​ണ്‍​സൂ​​ണ്‍ പ​​രി​​ശോ​​ധ​​ന. കോ​​ട്ട​​യ​​ത്ത് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു യു​​വാ​​വ് മ​​രി​​ച്ച​​തി​​നു പു​​റ​​മെ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഹോ​​ട്ട​​ലും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് ആ​​രോ​​ഗ്യ​​വി​​ഭാ​​ഗം അ​​ട​​ച്ചു​​പൂ​​ട്ടി​​യി​​രു​​ന്നു.

കൂ​​ടാ​​തെ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍​നി​​ന്നു പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​വും പി​​ടി​​ച്ചി​​രു​​ന്നു. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന് സ​​മീ​​പ​​മു​​ള്ള ഉ​​ഡു​​പ്പി വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഹോ​​ട്ട​​ലാ​​ണ് ന​​ഗ​​ര​​സ​​ഭ​​യു​​ടെ ശു​​ചി​​ത്വ പ​​രി​​പാ​​ല​​ന നി​​ബ​​ന്ധ​​ന​​ക​​ള്‍ പാ​​ലി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ര്‍​ന്ന് 25,000 രൂ​​പ പി​​ഴ ചു​​മ​​ത്തി താ​​ത്കാ​​ലി​​ക​​മാ​​യി പൂ​​ട്ടി​​ച്ച​​ത്. ഇ​​വി​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ശു​​ചി​​ത്വ പ​​രി​​പാ​​ല​​ന നി​​ബ​​ന്ധ​​ന​​ക​​ളി​​ല്‍ 12 എ​​ണ്ണം പാ​​ലി​​ച്ചി​​ല്ലെ​​ന്ന് ന​​ഗ​​ര​​സ​​ഭ ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​യ്ക്ക് ന​​ല്‍​കി​​യ നോ​​ട്ടീ​​സി​​ല്‍ പ​​റ​​യു​​ന്നു.

ന്യൂ​​ന​​ത​​ക​​ള്‍ ഏ​​ഴ് ദി​​വ​​സ​​ത്തി​​ന​​കം പ​​രി​​ഹ​​രി​​ച്ച് രേ​​ഖാ​​മൂ​​ലം ഓ​​ഫീ​​സി​​ല്‍ അ​​റി​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മു​​ന്ന​​റി​​യി​​പ്പു​​ണ്ട്. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഞ്ച് സ്ത്രീ​​ക​​ളാ​​ണ് പ​​രാ​​തി ന​​ല്കി​​യ​​ത്. ഇ​​തോ​​ടെ​​യാ​​ണ് മ​​റ്റു ക​​ട​​ക​​ളി​​ലേ​​ക്കു പ​​രി​​ശോ​​ധ​​ന​​ക​​ള്‍ വ്യാ​​പി​​പ്പി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​ത്തി​​ല്‍ ബ​​ജി​​ക്ക​​ട​​ക​​ള്‍​ക്ക് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന സ​​മ​​യം വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ എ​​ട്ടു വ​​രെ​​യും ത​​ട്ടു​​ക​​ട​​ക​​ളു​​ടെ സ​​മ​​യം രാ​​ത്രി എ​​ട്ടു മു​​ത​​ല്‍ 12 വ​​രെ​​യു​​മാ​​ണ്.

ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ളും സ​​മ​​യ​​ക്ര​​മം പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. മി​​ക്ക ബ​​ജി​​ക്ക​​ട​​ക​​ളും ഉ​​ച്ച​​യ്ക്കു മു​​മ്പാ​​യി പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കും, രാ​​ത്രി ഏ​​റെ വൈ​​കി​​യാ​​ണു മി​​ക്ക​​തും അ​​ട​​യ്ക്കു​​ക. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ബ​​ജി​​ക്ക​​ട​​ക​​ള്‍ ഗ​​താ​​ഗ​​ത ത​​ട​​സ​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. ചെ​​റു​​ക​​ടി​​യും ചാ​​യ​​യും കു​​റ​​ഞ്ഞ വി​​ല​​യ്ക്കു ല​​ഭി​​ക്കു​​മെ​​ന്ന​​തി​​നാ​​ല്‍ കൂ​​ടു​​ത​​ല്‍ പേ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ എ​​ത്തു​​ന്ന​​തോ​​ടെ തി​​ര​​ക്കു വ​​ര്‍​ധി​​ക്കും.

വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഭൂ​​രി​​ഭാ​​ഗം ത​​ട്ടു​​ക​​ട​​ക​​ളും രാ​​ത്രി ഏ​​ഴോ​​ടെ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കും. എ​​ല്ലാ ത​​ട്ടു​​ക​​ട​​ക​​ളും ന​​ട​​പ്പാ​​ത​​ക​​ളി​​ലും മൈ​​താ​​ന​​ങ്ങ​​ളോ​​ടു ചേ​​ര്‍​ന്നു​​ള്ള ഭാ​​ഗ​​ങ്ങ​​ളി​​ലു​​മാ​​യി തി​​ര​​ക്കേ​​റി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മ​​ണി​​ക്കൂ​​റു​​ക​​ള്‍​ക്കു മു​​മ്പേ ക​​സേ​​ര​​യും മേ​​ശ​​യും നി​​ര​​ത്തി കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്കും ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കും.

കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​നു സ​​മീ​​പം, തി​​രു​​ന​​ക്ക​​ര​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ള്‍, നാ​​ഗ​​മ്പ​​ടം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​ത്ത​​ര​​ത്തി​​ല്‍ ന​​ട​​പ്പാ​​ത​​യി​​ലാ​​ണു ത​​ട്ടു​​ക​​ട​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം. ഇ​​തോ​​ടെ യാ​​ത്ര​​ക്കാ​​ര്‍ വ​​ഴി​​യി​​ലി​​റ​​ങ്ങി ന​​ട​​ക്കേ​​ണ്ടി വ​​രും. രാ​​ത്രി വൈ​​കി​​യും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ചി​​ല ത​​ട്ടു​​ക​​ട​​ക​​ള്‍ സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​ണ്.

ല​​ഹ​​രി ഇ​​ട​​പാ​​ടു​​ക​​ളും പ​​ര​​സ്യ മ​​ദ്യ​​പാ​​ന​​വു​​മൊ​​ക്കെ ഇ​​ത്ത​​രം ത​​ട്ടു​​ക​​ട​​ക​​ളി​​ല്‍ ന​​ട​​ക്കാ​​റു​​മു​​ണ്ട്. പോ​​ലീ​​സി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പും നി​​ര്‍​ദേ​​ശ​​വും പാ​​ലി​​ക്കാ​​തെ​​യാ​​ണ് ഇ​​വ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും എ​​ല്ലാ സ്ഥ​​ല​​ത്തും ഓ​​ടി​​യെ​​ത്താ​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കു സാ​​ധി​​ക്കു​​ന്നി​​ല്ല.

പ​​രി​​ശോ​​ധന‍ പ്ര​​ഹ​​സ​​ന​​മാവുന്നു

ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​ക്കു​​ന്ന​​ത് തു​​ട​​ര്‍​ക്ക​​ഥ​​യാ​​കു​​മ്പോ​​ഴും ശാ​​സ്ത്രീ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്കാ​​തെ ന​​ട​​ക്കു​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ള്‍ പ്ര​​ഹ​​സ​​ന​​ങ്ങ​​ളാ​​യി മാ​​റു​​ക​​യാ​​ണ്. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് നി​​ര​​വ​​ധി​​പേ​​ര്‍ മ​​രി​​ച്ചി​​ട്ടും ഒ​​രാ​​ള്‍​പോ​​ലും ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ള്‍​ക്കെ​​തി​​രേ നി​​യ​​മം ക​​ര്‍​ശ​​ന​​മാ​​ക്ക​​ണ​​മെ​​ന്നും ഭ​​ക്ഷ്യോ​​പ​​ദേ​​ശ​​ക വി​​ജി​​ല​​ന്‍​സ് സ​​മി​​തി അം​​ഗം എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : hotels and shops Nattuvishesham Districte news

Recent News

Corehub Up