x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ സൈ​ഹ​ണ്ട്: മൂ​ന്ന് യു​വാ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: July 30, 2026 03:06 AM IST | Updated: July 30, 2026 03:06 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ട്ടി: കേ​ര​ളാ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സൈ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ ഏ​ഴോ​ളം കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ക​രി​ക്കോ​ട്ട​ക​രി​യി​ലും മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മാ​യി ര​ണ്ട് വി​ത്യ​സ്ത കേ​സു​ക​ളി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഇ​തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി വ​ലി​യ​പ​റ​മ്പും​ക​രി സ്വ​ദേ​ശി ജി​തി​ൻ തോ​മ​സ് (29), വാ​ള​ത്തോ​ട് സ്വ​ദേ​ശി അ​ഭി​ജി​ത് ജ​യ​ൻ (28)എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

മാ​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന റൈ​റ്റ് ഡ​യ​റ​ക്ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ബാ​ങ്ക് വ​ള്ളി​ത്തോ​ട് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ട് വ​ഴി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച പ​ണം പി​ൻ​വ​ലി​ച്ച​താ​യും ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി അ​ന​ധി​കൃ​ത​മാ​യി വ​ന്ന 41,50,000 രൂ​പ ബാ​ങ്കി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് റെ​യ്‌​ഡി​ൽ ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണും മ​റ്റ് ബാ​ങ്ക് രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

മു​ഴ​ക്കു​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​ഹാ​ൽ (21) സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പ്ര​തി അ​ഞ്ചോ​ളം ബാ​ങ്ക് അ​ക്കൗണ്ടു​ക​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യും പോ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ ക​ണ്ടെ​ത്തി. പ്ര​തി പ​ഠ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​റ​ണാ​കു​ള​ത്താ​യി​രു​ന്ന​തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​രി​ട്ടി എ​സ്ബി​ഐ ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​തി 13,50,000 രൂ​പ പി​ൻ​വ​ലി​ച്ച​താ​യും രേ​ഖ​ക​ളി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. വീ​ട്ടി​ൽ ന​ട​ത്തി​യ പോ​ലീ​സ് റെ​യ്‌​ഡി​ൽ എ​സ്ബി​ഐ, കാ​ന​റാ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക്, യൂ​ണി​യ​ൻ ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളു​ടെ പാ​സ്ബു​ക്കു​ക​ളും ആ​ക്സി​സ് ബാ​ങ്ക്, ഇ​സാ​ഫ് ബാ​ങ്ക് ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും ക​ണ്ടെ​ത്തി.

ക​ണ്ണൂ​ർ: ഓ​പ്പ​റേ​ഷ​ൻ സൈ-​ഹ​ണ്ട് 3.0 യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ചൊ​ക്ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ർ​ജു​ൻ എ​ന്ന​യാ​ളും പാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​നൂ​പ് എ​ന്ന​യാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് വേ​ണ്ടി അ​ക്കൗ​ണ്ട് എ​ടു​ത്തു ന​ൽ​കി​യ​വ​രെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ൽ​പ്പെ​ട്ട പ​ണം എ​ടി​എം വ​ഴി​യും ചെ​ക്ക് വ​ഴി​യും പി​ൻ​വ​ലി​ച്ച​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ്പ​റേ​ഷ​ൻ സൈ-​ഹ​ണ്ട് 3.0 എ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടിം​ഗ് പോ​ർ​ട്ട​ൽ പരി​ശോ​ധി​ച്ച​തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന അ​ക്കൗ​ണ്ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ 48 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 21 എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 38 എ​ണ്ണം ചെ​ക്ക് വ​ഴി​യും മൂ​ന്നെ​ണ്ണം എ​ടി​എം വ​ഴി​യും പ​ണം പി​ൻ​വ​ലി​ച്ച​താ​ണ്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സി​റ്റി പോ​ലീ​സ് ജി​ല്ലാ പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കാ​യി സ്വ​ന്തം അ​ക്കൗ​ണ്ട് ന​ൽ​കു​ക, മ​റ്റൊ​രാ​ൾ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ത്തു​ന​ൽ​കു​ക, ത​ട്ടി​പ്പ് പ​ണം എ​ടി​എം, ചെ​ക്ക് എ​ന്നി​വ വ​ഴി പി​ൻ​വ​ലി​ക്ക​ൽ എ​ന്നി​ങ്ങ​നെ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ ക​ണ്ണി​ക​ളാ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും 'ഓ​പ്പ​റേ​ഷ​ൻ സൈ-​ഹ​ണ്ട്' ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

യു​വാ​ക്ക​ൾ ഏ​ജ​ന്‍റു​മാ​രു​ടെ കെ​ണി​യി​ൽ വീ​ഴു​ന്നു

കേ​ര​ള​ത്തി​ന് പു​റ​ത്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം വി​വി​ധ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ണ​മാ​യി മാ​റ്റു​ന്ന മ​റ്റൊ​രു ത​ട്ടി​പ്പാ​ണി​ത്. ഇ​തി​ൽ കു​ടു​ങ്ങു​ന്ന​ത് കേ​സു​മാ​യി പ്ര​ത്യ​ക്ഷ​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ്. കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റു​ക​ൾ മു​ഖേ​ന യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി​യാ​ണ് ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പ​ണ​മാ​ക്കി മാ​റ്റു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു നി​ശ്ചി​ത തു​ക ക​മ്മീ​ഷ​നാ​യി ന​ൽ​കി​യാ​ണ് യു​വാ​ക്ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം സം​ഘ​ങ്ങ​ൾ അ​ടു​ത്ത നി​മി​ഷം ത​ന്നെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റും. എ​ൻ​സി​ആ​ർ​പി പോ​ർ​ട്ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത് .വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യു​വാ​ക്ക​ൾ​ക്ക് അ​മി​ത​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ ദേ​ശ​വി​രു​ദ്ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

Tags : Operation Sea-Hunt NattuVishasham DistrictNews

Recent News

Corehub Up