x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ക​ഞ്ചാ​വും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി


Published: June 29, 2026 01:00 AM IST | Updated: June 29, 2026 01:00 AM IST

ഇ​രി​ട്ടി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ക​ഞ്ചാ​വു​മാ​യി ഈ​ന്തും​ക​രി സ്വ​ദേ​ശി​ക​ളാ​യ മാ​ർ​ട്ടി​ൻ ബെ​ന്നി (20) സാ​വി​യെ സ​ണ്ണി (22) എ​ന്നി​വ​രും ക​ട​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​ന് ആ​ന​പ്പ​ന്തി ടൗ​ണി​ലെ ക​ട​യു​ട​മ കെ.​എം. ചെ​റി​യാ​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്എ​ച്ച്ഒ എം.​ജെ.​ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

കെ.​എം. ചെ​റി​യാ​ന്‍റെ പേ​രി​ൽ നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന് കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ വ​ള​യ​ങ്ങാ​ട​ൻ, പ്ര​ശാ​ന്ത്, എ​എ​സ്ഐ ബൈ​ജു, സി​പി​ഒ​മാ​രാ​യ സു​കേ​ഷ്, വി​വേ​ക്, പ്ര​ചോ​ദ്, ഷം​സു​ദീ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ഇ​രി​ട്ടി എ​സ്എ​ച്ച്ഒ വി. ​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച നാ​ലു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ട​ത്തി​യി​രു​ന്നു. കൂ​ട്ടു​പു​ഴ, ത​ന്തോ​ട്, ജ​ബ്ബാ​ർ ക​ട​വ്, പു​ന്നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രോ വി​ല്പ​ന​ന​ട​ത്തു​ന്ന​വ​രോ ഉ​ണ്ടെ​ങ്കി​ൽ അ​വ​രെക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും ഈ ​വി​വ​രം ര​ഹ​സ്യ​മാ​യി വെ​ക്കു​മെ​ന്നും ഇ​രി​ട്ടി ഡി​വൈ​എ​സ്പി പി. ​രാ​ജേ​ഷ് അ​റി​യി​ച്ചു.

 

Tags : : Cannabis and tobacco Nattuvishesham Districte news

Recent News

Corehub Up