മണിമൂളി ക്രിസ്തുരാജ ദേവാലയ കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ സംഘടിപ്പിച്ച ഫ്ളാഷ് മോബ്.
എടക്കര: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ലഹരിക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന റെഡ് റിബണ്‍ കാമ്പയിന്റെ ഭാഗമായി മണിമൂളി ക്രിസ്തുരാജാ ദേവാലയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു.
എടക്കര എസ്ഐ മോഹനകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫാ. അനൂപ് കേച്ചേരി അധ്യക്ഷത വഹിച്ചു. ജൂഡി തോമസ്, സി. ബെന്‍സി ജോസ്, കെസിവൈഎം മേഖല പ്രസിഡന്റ ഷിബിന്‍ കൊമ്പനായില്‍, കിസ്റ്റിന വേങ്ങത്താനം, ദില്‍ന കാട്ടാംകോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരേ യുവജനങ്ങളുടെ ഫ്ളാഷ് മോബും അരങ്ങേറി.
ബോധവത്കരണ റാലി
കരുവാരകുണ്ട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കരുവാരകുണ്ട് പോലീസും ഗവണ്മെന്റ് ഹയര ്സെക്കൻഡറി സ്കൂളും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി. എസ്എച്ച്ഒ അനീഷ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കരുവാരകുണ്ട് ടൗണിലൂടെ പര്യടനം നടത്തി ബോധവത്കരണറാലി കിഴക്കേത്തല ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
സമാപന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് മണി അടക്കമുള്ള അധ്യാപകരും ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്കൂളിലെ എസ്പിസി, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ ബോധവത്കരണ റാലിയില്‍ അണിനിരന്നു. കിഴക്കേത്തല ബസ് സ്റ്റാന്‍ഡില്‍ എസ്പിസി വിദ്യാര്‍ഥികള്‍ മൈം, ഫ്ളാഷ് മോബ് എന്നിവ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ നൗഷാദ് കുരിക്കള്‍, കരുവാരകുണ്ട് എസ്ഐ വിനോദ്, പിടിഎ പ്രസിഡന്റ് സികെ അശ്റഫ്,എസ്എംസി ചെയര്മാന് സജ്നു തആലിം, അംഗങ്ങളായ ജുനൈസ, ഹകീം, ശംസുദ്ധീന്‍, ഗിരീഷ് അധ്യാപകരായ ഹൈദരാലി, മനോജ് പ്രമോദ് ദീപക് ജമീല സൗജത് തസ്ലീന എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram