x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി മാ​ഫി​യ​യു​ടെ വേ​രറ​ക്കും വ​രെ തു​ട​രും: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: July 19, 2026 12:35 AM IST | Updated: July 19, 2026 12:35 AM IST

കൊ​യി​ലാ​ണ്ടി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര് അ​റ​ക്കു​ന്ന​ത് വ​രെ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. ചി​ങ്ങ​പു​രം സി​കെ​ജി​എം എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം​എ​ല്‍​എ കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ശ്യാ​മ​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ഷ് ചെ​ന്നി​ത്ത​ല​യ്ക്ക് ഉ​പ​ഹാ​രം ന​ല്‍​കി.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ ജ്വാ​ല സം​ഗീ​ത വീ​ഡി​യോ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രേ​യും തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സാ​യി പ്ര​ഖ്യാ​പി​ച്ചു. റൂ​റ​ല്‍ എ​സ്പി മെ​റി​ന്‍ ജോ​സ​ഫ്, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ യു.​കെ. ച​ന്ദ്ര​ന്‍, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബോ​സ്, ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​സ്‌​ക​ര​ന്‍, മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഖി​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up