x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ൻ: രണ്ടാം ഘട്ടത്തിനു തുടക്കം

വെബ് ഡെസ്ക്
Published: September 29, 2026 02:52 AM IST | Updated: September 29, 2026 02:52 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍റെ ര​​ണ്ടാം​ഘ​​ട്ട​ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ തു​​ട​​ക്ക​​മാ​​യി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​ങ്ക​​ണ​​ത്തി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് തൂ​​ഫാ​​ന്‍ പ​​താ​​ക​യു​​യ​​ര്‍​ത്തി.

ബാ​​ഡ്ജ് വി​​ത​​ര​​ണ​​വും ന​​ട​​ത്തി. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍, അം​​ഗ​​ങ്ങ​​ളാ​​യ ഗ്രേ​​സി ക​​രി​​മ്പ​​ന്നൂ​​ര്‍, പി.​​കെ. വൈ​​ശാ​​ഖ്, എ​​ന്‍. അ​​ജി​​ത് മു​​തി​​ര​​മ​​ല, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി പി.​​എ​​സ്. ഷി​​നോ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. സ​​ബ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ന​​വീ​​ന്‍ ജോ​​ര്‍​ജ് ഡേ​​വി​​ഡ് തൂ​​ഫാ​​ന്‍ വാ​​രി​​യ​​ര്‍ ബാ​​ഡ്ജ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​ന് കൈ​​മാ​​റി. ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​രെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തൂ​​ഫാ​​ന്‍ വാ​​രി​​യേ​​ഴ് സാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ പ്രാ​​ഥ​​മി​​ക സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളാ​​യി വാ​​ര്‍​ഡ് ത​​ല ജ​​ന​​ജാ​​ഗ്ര​​താ സ​​മി​​തി​​ക​​ള്‍, ല​​ഹ​​രി ഭീ​​ഷ​​ണി​​ക​​ളും പ്രാ​​ദേ​​ശി​​ക പ്ര​​ശ്ന​​ങ്ങ​​ളും ച​​ര്‍​ച്ച ചെ​​യ്യു​​ന്ന​​തി​​നും പ്ര​​തി​​രോ​​ധ മാ​​ര്‍​ഗ​​ങ്ങ​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​മാ​​യി സ്പെ​​ഷ്യ​​ല്‍ തൂ​​ഫാ​​ന്‍ ഗ്രാ​​മ​​സ​​ഭ​​ക​​ള്‍ എ​​ന്നി​​വ സം​​ഘ​​ടി​​പ്പി​​ക്കും.

ല​​ഹ​​രി വി​​ല്‍​പ്പ​​ന സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് സു​​ര​​ക്ഷി​​ത​​മാ​​യും ര​​ഹ​​സ്യ​​മാ​​യും അ​​റി​​യി​​ക്കാ​​ന്‍ ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റു​​ക​​ള്‍, വാ​​ട്ട്സ്ആ​​പ്പ് ഹെ​​ല്‍​പ്പ് ലൈ​​നു​​ക​​ള്‍, ക്യൂ​​ആ​​ര്‍ കോ​​ഡു​​ക​​ള്‍ എ​​ന്നി​​വ വ്യാ​​പ​​ക​​മാ​​ക്കും. ജി​​ല്ലാ പൊ​​ലി​​സ് ചീ​​ഫു​​മാ​​രു​​ടെ കീ​​ഴി​​ല്‍ വി​​ദ​​ഗ്ധ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി തൂ​​ഫാ​​ന്‍ കെ​​യ​​ര്‍ ക​​മ്മി​​റ്റി​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്കും. ല​​ഹ​​രി​​മു​​ക്ത​​രാ​​യ​​വ​​ര്‍ വീ​​ണ്ടും ല​​ഹ​​രി​​യു​​ടെ വ​​ഴി​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​പ്പോ​​കാ​​തി​​രി​​ക്കാ​​ന്‍ ആ​​ഫ്റ്റ​​ര്‍ കെ​​യ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ളും ശ​​ക്ത​​മാ​​ക്കും. വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ തൂ​​ഫാ​​ന്‍ ല​​ഹ​​രി​​വി​​രു​​ദ്ധ ക്ല​​ബ്ബു​​ക​​ളും ഒ​​രു​​ക്കും. 12 മാ​​സ​​ത്തെ പ്ര​​വ​​ര്‍​ത്ത​​ന ക​​ല​​ണ്ട​​റും ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up