x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​തി

വെബ് ഡെസ്ക്
Published: August 6, 2026 02:40 AM IST | Updated: August 6, 2026 02:40 AM IST

പ്രതീകാത്മക ചിത്രം

ക​രി​മ്പ: ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കും പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും ക്ര​മ​ക്കേ​ട​മു​ള്ള​താ​യി ഇ​ട​തു​പ​ക്ഷ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യി​രു​ന്നു.

ഓ​രോ ത​സ്തി​ക​യി​ലും അ​പേ​ക്ഷി​ക്കു​വി​നു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി, പ്ര​വ്യ​ത്തി​പ​രി​ച​യം എ​ന്നി​ങ്ങ​നെ​യു​ള്ള യാ​തൊ​രു മാ​ന​ദ​ണ​വു​മി​ല്ലാ​തെ ന​വ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. അ​തി​നു പു​റ​മെ അ​പേ​ക്ഷി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ തു​ട​ങ്ങി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നും യാ​തൊ​രു​വി​ധ അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ല.

അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ലെ ചി​ല​രെ മാ​ത്രം ഇ​ന്‍റ​ർ​വ്യൂ​വി​ന് വി​ളി​ച്ച ന​ട​പ​ടി​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കി​ട​യി​ലും അ​തൃ​പ്‌​തി​യും അ​ഭി​പ്രാ​യ​ഭി​ന്ന​ത​യു​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്വ​ജ​ന പ​ക്ഷ​പാ​ത​പ​ര​മാ​യി ന​ട​ത്തി​യ ഇ​ന്‍റ​ർ​വ്യൂ റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തു​ള്ള ഇ​ട​തു​മു​ന്ന​ണി​യി​ലെ ഏ​ഴ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി​ക്ക​ഴി​ഞ്ഞു. ത​ന്നി​ഷ്ട​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ന നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Opposition alleges

Recent News

Corehub Up