x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ദേ​ശീ​യ അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: August 6, 2026 03:31 AM IST | Updated: August 6, 2026 03:31 AM IST

നാ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം.

തൃ​പ്ര​യാ​ർ: നാ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ചു.

മി​ക​ച്ച ആ​രോ​ഗ്യ​കേ​ന്ദ്ര പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ കു​ടും​ബ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​ന​ട​ത്തി​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണം, ആ​ശു​പ​ത്രി​യി​ലെ ഒ​പി സേ​വ​നം, രോ​ഗീ പ​രി​ച​ര​ണം, ആ​ശു​പ​ത്രി​യി​ലെ ശു​ചി​ത്വം, ആ​ശു​പ​ത്രി മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം, പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ദേ​ശീ​യ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്, ലാ​ബി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫാ​ർ​മ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഓ​ഫീ​സി​ലെ സേ​വ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ളി​ലെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ശ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​ണ് നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അം​ഗീ​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തി രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു സാ​ധി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഷൗ​ക്ക​ത്ത​ലി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സു​ബി​ല പ്ര​സാ​ദ്, പി.​എം. സി​ദ്ദി​ഖ്, സീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Health Centre

Recent News

Corehub Up