x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച 16കാ​ര​ന്‍റെ അ​വ​യ​വ​ങ്ങ​ൾ മൂ​ന്നു​പേ​ർ​ക്ക് പു​തു​ജീ​വ​നേ​കും

വെബ് ഡെസ്ക്
Published: August 25, 2026 02:38 AM IST | Updated: August 25, 2026 02:38 AM IST

ആ​ദി​ല്‍

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച 16കാ​ര​നാ​യ ആ​ദി​ലി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ ആ​ദി​ലി​ന്‍റെ ക​ര​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് അ​വ​യ​വ​ങ്ങ​ളാ​ണ് മൂ​ന്ന് വ്യ​ക്തി​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ദി​ലി​ന് മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ആ​ദി​ലി​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക അ​വ​യ​വ​ദാ​ന ഏ​ജ​ൻ​സി​യാ​യ കെ-​സോ​ട്ടോ (കേ​ര​ള സ്റ്റേ​റ്റ് ഓ​ർ​ഗ​ൻ ആ​ൻ​ഡ് ടി​ഷ്യു ഓ​ർ​ഗ​നൈ​സേ​ഷ​ൻ) മു​ഖേ​ന​യാ​ണ് അ​വ​യ​വ​ങ്ങ​ൾ വീ​തി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. ക​ര​ൾ കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ലെ രോ​ഗി​ക്കും വൃ​ക്ക​ക​ള്‍ കോ​ഴി​ക്കോ​ട് ബി​എം​എ​ച്ചി​ലെ രോ​ഗി​ക്കും, കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക്കു​മാ​ണ് മാ​റ്റി​വ​ച്ച​ത്. ആ​സ്റ്റ​ർ മിം​സി​ലെ​യും ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജി​ലെ​യും വി​ദ​ഗ്ധ സ​ർ​ജ​ൻ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സം​യു​ക്ത​മാ​യാ​ണ് സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up