ഇടുക്കി ജില്ലാ ഓർഫനേജ് അസോസിയേഷൻ വാർഷിക പൊതുയോഗം കട്ടപ്പന സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ റോയി കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: നന്മയും സ്നേഹവും ഉള്ളിൽ നിറഞ്ഞിട്ടുള്ളവർക്കു മാത്രമേ നിരാലംബരെ ചേർത്തുപിടിക്കാനും സംരക്ഷിക്കാനുമാകൂയെന്ന് റോയി കെ. പൗലോസ് എംൽഎ. ഇടുക്കി ജില്ലാ ഓർഫനേജ് അസോസിയേഷൻ വാർഷിക പൊതുയോഗം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. റോസക്കുട്ടി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ബ്രദർ ജോസ് മാത്യു, ജനറൽ സെക്രട്ടറി ജോഷി മാത്യു, മുൻ പ്രസിഡന്റ് ഫാ. മാത്യു കുന്നത്ത്, ജോ. സെക്രട്ടറി വി.സി. രാജു, പിആർഒ ഡോ. രാജു ഫിലിപ്പ്, സിസ്റ്റർ കൊച്ചുത്രേസ്യ, മാത്യു മാനുവൽ, ബ്രദർ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, സ്നേഹമന്ദിരം, ആശ്രയഭവൻ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നെത്തിയവരുടെ കലാപരിപാടികളും അരങ്ങേറി. ജില്ലയിലെ മുഴുവൻ ഓർഫനേജുകളിലെ പ്രതിനിധികളും പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Annual Meeting