x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം വേ​ണ​മെ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ

വെബ് ഡെസ്ക്
Published: September 27, 2026 11:34 PM IST | Updated: September 27, 2026 11:34 PM IST

ക​ര്‍​ഷ​ക​സം​ഗ​മം അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ള്‍ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നം ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ല. ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ള്‍ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍​പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ജീ​വ​നോ​പാ​ധി​ക​ളെ അ​ട​ക്കം ബാ​ധി​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല​യും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും വ​ന​ഭൂ​മി​യെ​യും ഒ​രേ മാ​ന​ദ​ണ്ഡ​ത്തി​ല്‍ പ​രി​ഗ​ണി​ക്കൊ ജ​ന​ങ്ങ​ളോ​ടു നീ​തി പു​ല​ര്‍​ത്താ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം കൃ​ഷി​യി​ട​ങ്ങ​ള്‍ ത​രി​ശി​ടു​ക​യും ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള​തെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണം. അ​പ്പ​ര്‍​കു​ട്ട​നാ​ട്, കു​ട്ട​നാ​ട് മേ​ഖ​ല​യി​ല​ട​ക്കം നെ​ല്‍​ക്ക​ര്‍​ഷ​ക​രും ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ന​ഷ്ടം ഏ​റെ​യാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്കു ശാ​സ്ത്രീ​യാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കാ​നും സം​ഗ​മം തീ​രു​മാ​നി​ച്ചു.

ഗ​വ​ണ്‍​മെ​ന്‍റ് ചീ​ഫ് വി​പ്പ് അ​പൂ ജോ​ണ്‍ ജോ​സ​ഫ് ക​ര്‍​ഷ​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ബ്ര​ഹാം​മാ​ര്‍ സെ​റാ​ഫിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

എം​എ​ല്‍​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, സി.​വി. ശാ​ന്ത​കു​മാ​ര്‍, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍​എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ബി​ജു മാ​ത്യു, ഫാ. ​ബി​ജു തോ​മ​സ്, ഫാ. ​ജേ​ക്ക​ബ് ബേ​ബി, ഫാ. ​ജി​ബി​ന്‍ എം. ​ജോ​യ, അ​ഡ്വ. ജോ​ണി കെ. ​ജോ​ര്‍​ജ്, ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് കൊ​പ്പാ​റ, പ്ര​ഫ. ജി.​ജോ​ണ്‍, ഐ​വാ​ന്‍ വ​ക​യാ​ര്‍, അ​നി ഏ​ബ്ര​ഹാം, കെ. ​വി. ജേ​ക്ക​ബ്, അ​ജു ജോ​ര്‍​ജ്, അ​നി​ല്‍ ടൈ​റ്റ​സ്, ജോ​ജി തോ​മ​സ്, വ​ര്‍​ഗീ​സ് ശ​മു​വേ​ല്‍, ഷാ​ജി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മി​ക​വി​നു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up