x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ്വാ​സ​മാ​യി ജൂ​ബി​ലി​യി​ലെ ഓ​ക്സി​ജ​ൻ തെ​റാ​പ്പി


Published: June 13, 2026 07:03 AM IST | Updated: June 13, 2026 07:03 AM IST

തൃ​ശൂ​ർ: പ്ര​മേ​ഹ​ത്തെ​ത്തു​ട​ർ​ന്ന് കാ​ൽ​പാ​ദ​വും വി​ര​ലു​ക​ളും മു​റി​ച്ചു​മാ​റ്റാ​തെ സം​ര​ക്ഷി​ക്കാ​മെ​ന്നും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ടും​മു​ന്പ് മൈ​ക്രോ​ന്യൂ​റ​ൽ ശ​സ്ത്ര​ക്രി​യ​യും ഓ​ക്സി​ജ​ൻ തെ​റാ​പ്പി​യും ന​ൽ​കി ര​ക്ത​ചം​ക്ര​മ​ണ​വും ച​ല​ന​ശേ​ഷി​യും വീ​ണ്ടെ​ടു​ക്കാ​മെ​ന്നും ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​എം. പ്ര​ദ്യോ​ത്.

മൈ​ക്രോ​സ്കോ​പി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തി​സൂ​ക്ഷ്മ ര​ക്ത​ക്കു​ഴ​ലു​ക​ളും മ​റ്റും പു​നഃ​സ്ഥാ​പി​ച്ച് വി​ര​ലി​നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാം. ഇ​തി​നു​പു​റ​മെ ഹൈ​പ​ർ​ബാ​റി​ക് ഓ​ക്സി​ജ​ൻ തെ​റാ​പ്പി​യി​ലൂ​ടെ ര​ക്ത​ചം​ക്ര​മ​ണം നി​ല​യ്ക്കാ​റാ​യ ശ​രീ​ര​ഭാ​ഗ​ത്തേ​ക്കും ശ​രീ​ര​ത്തി​ന്‍റെ എ​ല്ലാ കോ​ശ​ങ്ങ​ളി​ലേ​ക്കും അ​തി​സൂ​ക്ഷ്മ ര​ക്ത​ധ​മ​നി​ക​ളി​ലേ​ക്കും കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ന​ൽ​കാം. ഈ ​സം​വി​ധാ​നം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​ത് 2011ൽ ​ജൂ​ബി​ലി മി​ഷ​നി​ലാ​ണ്. ഇ​ന്ത്യ​യി​ൽ അ​ന്പ​തോ​ളം ആ​ശു​പ​ത്രി​ക​ളി​ൽ​മാ​ത്ര​മാ​ണ് ഈ ​സം​വി​ധാ​ന​മു​ള്ള​ത്.

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യി​ൽ കോ​സ്മ​റ്റി​ക് സ​ർ​ജ​റി മാ​ത്ര​മാ​ണ് ജ​ന​ത്തി​നു പ​രി​ചി​തം. അ​റ്റു​പോ​കു​ക​യോ കൈ​യി​ലെ മാം​സം ന​ഷ്ട​മാ​കു​ക​യോ ചെ​യ് താ​ൽ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന ഹാ​ൻ​ഡ് സ​ർ​ജ​റി, മൈ​ക്രോ​ ന്യൂ​റ​ൽ സ​ർ​ജ​റി, പ്ര​മേ​ഹ​ത്തെ​ത്തു​ട​ർ​ന്നു വി​ര​ൽ മു​റി​ക്കേ​ണ്ട സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​നു​ള്ള റി​ക​ണ്‍​സ്ട്ര​ക്ടീ​വ് സ​ർ​ജ​റി, തീ​പ്പൊ​ള്ള​ൽ ശ​സ്ത്ര​ക്രി​യ, മു​റി​ച്ചു​ണ്ട്- മു​റി​യ​ണ്ണാ​ക്ക് ശ​സ്ത്ര​ക്രി​യ എ​ന്നി​ങ്ങ​നെ​യും വി​ഭാ​ഗ​ ങ്ങ​ളു​ണ്ട്.

മാം​സ​വും അ​തി​സൂ​ക്ഷ്മ ര​ക്ത​ക്കു​ഴ​ലു​ക​ളും ചേ​ർ​ത്തു​വ​ച്ച് കൈ​യോ വി​ര​ലോ പു​നഃ​സ്ഥാ​പി​ക്കാ​ൻ 15 മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും. എ​ത്ര​യും​വേ​ഗം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ലേ ഫ​ല​മു​ണ്ടാ​കൂ.

ഒ​ന്ന​ര​വ​ർ​ഷം വൈ​കി​യാ​ൽ രോ​ഗ​മു​ക്തി പ്ര​യാ​സ​മാ​കും. പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടാ​മെ​ന്നു രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും വൈ​കി​യാ​ണു തി​രി​ച്ച​റി​യു​ക​യെ​ന്നും ഡോ. ​പ്ര​ദ്യോ​ത് പ​റ​ഞ്ഞു.

Tags : nattu vishesham Oxygen therapy Jubilee as a relief

Recent News

Corehub Up