പ്രതീകാത്മക ചിത്രം
എടത്വ: കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ പിആര്‍എസ് അടിസ്ഥാനത്തിലുള്ള പണമിടപാട് സംവിധാനത്തെ തുടര്‍ന്ന് നേരിടുന്ന സിബില്‍ സ്കോർ പ്രതിസന്ധി ലോക്സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സംഭരണ നെല്ലിന്റെ തുക നേരിട്ട് ലഭിക്കുന്നതിന് പകരം പിആര്‍എസ് അടിസ്ഥാനത്തില്‍ ബാങ്ക് വായ്പ വഴിയാണ് പണം ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ വായ്പയ്ക്ക് ഗാരന്റി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകരെ ബാങ്ക് വായ്പക്കാരായി കണക്കാക്കുന്നതിലൂടെ അവരുടെ സിബില്‍ സ്കോര്‍ പ്രതികൂലമായി ബാധിക്കുകയും ഭാവിയില്‍ ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സേവനങ്ങളും ലഭിക്കുന്നതിന് തടസമാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് എം.പി. ചൂണ്ടിക്കാട്ടി.
ഭക്ഷ്യസുരക്ഷയ്ക്കും രാജ്യത്തിന്റെ നെല്‍ ഉത്പാദനത്തിനും നിര്‍ണായക സംഭാവന നല്കുന്ന കുട്ടനാട്ടിലെയും സംസ്ഥാനത്തെ മറ്റ് നെല്‍കര്‍ഷകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമയബന്ധിതമായ പണമടവ് ഉറപ്പാക്കുന്നതിനും സുസ്ഥിരമായ നെല്‍കൃഷി നിലനിര്‍ത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Paddy farmers