ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വേദനസംഹാരി ഗുളികകൾ പിടികൂടി. ഉടമസ്ഥനില്ലാതെ അന്തർസംസ്ഥാന ബസിൽ കടത്തിയ 223 (135.697 ഗ്രാം) വേദനസംഹാരി ഗുളികകളാണ് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെകടർ സി. രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
വേദനസംഹാരി ഗുളിക ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈയിൽ സൂക്ഷിക്കുന്നത് കുറ്റകരമാണ്. പരിശോധനാ സംഘത്തിൽ കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ്കുമാർ പുത്തിലൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി. അബ്ദുൾ ബഷീർ, കെ. രാജീവൻ, കെ.എം. ദീപക്, പ്രിവന്റീവ് ഓഫീസർമാരായ കെ. ബൈജേഷ്, വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പേത്ത്, എ.വി. അർജുൻ നാരായണൻ, ടി.പി. സുദീപ്, കെ. രമീഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.
Tags : local nattuvishesham Painkillers